ഇവർ കായിക താരങ്ങളോ അതോ അത്ഭുത മനുഷ്യരോ!!! | ശരിക്കും ! With ആർ ജെ അച്ചൂ | Podcast
ഒരു കായികതാരത്തിന് ഏറ്റവും വലിയ പരീക്ഷണം മത്സരവേദിയിലാണോ? ചിലപ്പോൾ മത്സരം അവസാനിച്ച ശേഷമായിരിക്കും യഥാർഥ പോരാട്ടം തുടങ്ങുന്നത്.
ഒരു ഭീകരമായ അപകടത്തിന് ശേഷം ജീവിതം തന്നെ മാറിപ്പോയിട്ടും വീണ്ടും കായികരംഗത്തേക്ക് തിരിച്ചെത്തിയ ഒരു താരം. സ്വന്തം സ്വത്വം പോലും മറച്ചുവെച്ച് സൈക്കിൾ ഓടിക്കാൻ പഠിക്കേണ്ടിവന്ന മറ്റൊരു പെൺകുട്ടി. അലക്സ് സനാർഡിയും ഫരീബ ഹാഷിമിയും നമ്മെ ഓർമിപ്പിക്കുന്നത് സ്പോർട്സ്മാൻ സ്പിരിറ്റ് എന്നത് മെഡലുകളിലും വിജയങ്ങളിലും മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നതാണ്. ശരീരം ഒരു പരിധി പറയുമ്പോഴും സാഹചര്യങ്ങൾ മറ്റൊരു തടസ്സം തീർക്കുമ്പോഴും അതിനപ്പുറത്തേക്ക് പോകാൻ ഒരാൾ തീരുമാനിക്കുന്ന നിമിഷത്തിലാണ് യഥാർഥ പോരാട്ടവീര്യം തെളിയുന്നത്.
ഈ രണ്ട് കായികതാരങ്ങളുടെ അതിശയിപ്പിക്കുന്ന യാത്രകളിലൂടെ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ മറ്റൊരു മുഖം തേടുകയാണ് ‘ശരിക്കും!’ .നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ, ശബ്ദമിശ്രണം : പ്രണവ് പി എസ്.
Content Highlights: Sportsmanship goes beyond winning medals and includes the courage to restart., Alex Zanardi returned to sports after a severe accident., Fariba Hashimi faced extreme challenges to pursue cycling., True fighting spirit is shown when overcoming seemingly impossible barriers.