ട്രക്ക് ഡ്രൈവർ 20 വർഷം കൊണ്ട് പണിത ന്യൂയോർക്ക് നഗരം | ശരിക്കും ! With ആർ ജെ അച്ചൂ | Podcast
ഒരു നഗരം പണിയാൻ എത്ര സമയം വേണം? ഒരു വർഷമോ? പത്ത് വർഷമോ? എന്നാൽ ന്യൂയോർക്ക് നഗരത്തിന്റെ ഒരു കൂറ്റൻ കൊച്ചുപതിപ്പ് പണിയാൻ ഒരു മനുഷ്യൻ എടുത്തത് 20 വർഷം.
റോഡുകൾ, വീടുകൾ, പാലങ്ങൾ, അംബരചുംബികൾ, കായികമൈതാനങ്ങൾ തുടങ്ങി ന്യൂയോർക്കിന്റെ നിരവധി അടയാളങ്ങൾ ഉൾപ്പെട്ട ഈ നഗരമാതൃക പണിതത് ഒരു വാസ്തുശിൽപിയോ എഞ്ചിനീയറോ അല്ല. ട്രക്ക് ഡ്രൈവറായിരുന്ന ജോ മാക്കൻ.
ഒഴിവുസമയത്ത് ചെറിയ മാതൃകകൾ നിർമ്മിച്ചിരുന്ന ജോ പിന്നീട് ന്യൂയോർക്ക് നഗരത്തെ തന്നെ പുനർനിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ ജോ നിർമ്മിച്ചത് ഇന്നത്തെ ന്യൂയോർക്ക് മാത്രം ആയിരുന്നില്ല. എന്തെല്ലാം അത്ഭുതങ്ങളാണ് ജോ പണിത ന്യൂയോർക്കിൽ ഉള്ളത് ?ഇതുപോലൊന്ന് നിർമ്മിക്കാൻ തീരുമാനിച്ചാൽ നിങ്ങളാദ്യം ചെയ്യുന്നത്എന്തായിരിക്കും ? എ ഐ യുടെ സഹായം തേടുമായിരിക്കും.പല പ്രായത്തിലുള്ള വ്യക്തികൾ എന്തിനൊക്കെയാകും എ ഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ടാകുക ? ശരിക്കും ! പോഡ്‌കാസ്റ്റിൽ ആർ ജെ അച്ചു അവതരിപ്പിക്കുന്നത് കേൾക്കാം.ശബ്ദമിശ്രണം : പ്രണവ് പി എസ്.
Content Highlights: Joe Macken, a former truck driver, spent 20 years building a massive 50x30 foot miniature model of New York City in his basement., The model includes over 800,000 structures, featuring historical landmarks, demolished bridges, and personal nostalgic locations., After going viral on TikTok with over 10 million views, the model is now on display at the Museum of the City of New York as 'He Built This City'.