മുഴപ്പിലങ്ങാട് വരെ പോകേണ്ടാ, കോഴിക്കോടുമുണ്ട് ഡ്രൈവ് ഇന്‍ ബീച്ച് | Podcast

ഡ്രൈവ് ഇന്‍ ബീച്ചെന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടേയും മനസിലേക്ക് ഓടിവരുന്ന ചിത്രം കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാടിന്റേതായിരിക്കും. എന്നാല്‍ കടല്‍ത്തീരത്തുകൂടി വാഹനമോടിച്ച് ഉല്ലസിക്കാന്‍ അവിടെ വരെ പോകണമെന്നില്ല.

കോഴിക്കോട് തിക്കോടി ബീച്ചിലേക്ക് വന്നാല്‍ മതി. മുഴപ്പിലങ്ങാടിന്റെ അത്ര വലിപ്പമില്ലെങ്കിലും ശാന്തതയ്ക്ക് യാതൊരു കുറവുമില്ല തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചിന്.  ഔട്ട് ഓഫ് ടൗണ്‍ ഇത്തവണ പറയുന്നത് തിക്കോടി ബീച്ചിന്റെ വിശേഷങ്ങളാണ്. അവതരണം: അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. 


 

Content Highlights: Thikkodi Drive-In Beach Out OF Town By Anjay Das