'റഹീം തനിക്കൊപ്പം ഇന്ത്യന്‍ ഫുട്‌ബോളിനെക്കൂടി കബറിലേയ്ക്ക് കൊണ്ടുപോയി' | Podcast

റഹീമിനു കീഴില്‍ കളിച്ച പലരും അര്‍ജുനയും പത്മശ്രീയും ദ്രോണാചാര്യയുമെല്ലാം സ്വന്തമാക്കി. എന്നാല്‍, ഇന്ത്യന്‍ ഫുട്ബോളിന്റെ ശില്‍പിയെന്ന് വാഴുത്തുന്ന, ഇന്ത്യയ്ക്ക് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും ഒളിമ്പിക് നാലാം സ്ഥാനവും സമ്മാനിച്ച ഓരേയൊരു കോച്ചിനെ മാത്രം ഫുട്ബോള്‍ ഫെഡറേഷന്‍ ഒരു പുരസ്‌കാരവും നല്‍കിയില്ല, ഒന്നിലും ശുപാര്‍ശ ചെയ്തുമില്ല. പഴയ താരങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് 2013ല്‍ അന്നത്തെ കായികമന്ത്രി അജയ് മാക്കന് ഒരു നിവേദനം നല്‍കി. പടിയിറങ്ങും വരെ ആ നിവേദനം മാക്കന്റെ ഫയലില്‍ നിന്ന് അനങ്ങിയില്ല |  തയ്യാറാക്കിയത്: ബി.കെ രാജേഷ്.  അവതരണം: രമ്യ ഹരികുമാര്‍ എഡിറ്റ്: ദിലീപ് ടി.ജി  


 

Content Highlights: Remembering India's best football coach Syed Abdul Rahim