ഡി കാപ്രിയോ വിശേഷിപ്പിച്ച ഭൂമിയിലെ സ്വര്‍ഗം; രാമക്കൽമേട് | Out of Town | Podcast

ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗം ഉണ്ടെങ്കില്‍ അതിവിടെയാണ്..ഹോളിവുഡ് നടന്‍ ലിയനാഡോ ഡി കാപ്രിയോ കേരളത്തിലെ ഒരു സ്ഥലത്തെകുറിച്ച് പറഞ്ഞ വാക്കുകളാണിത്. മറ്റെവിടെയുമല്ല ഇടുക്കിയുടെ സ്വന്തം രാമക്കല്‍മേടാണത്. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് രാമക്കല്‍മേട്. 2002-ലാണ് ഡി കാപ്രിയോ ഗ്രാമത്തില്‍ മേട് സന്ദര്‍ശിച്ചത്. പ്രകൃതിയും ചരിത്രവും ഐതിഹ്യവും ഒക്കെ ഒത്തുചേരുന്ന ഇവിടം ഒരു സ്വര്‍ഗ്ഗം തന്നെയാണ് എന്ന് നമുക്ക് ആദ്യമേ തന്നെ പറയാം. കാറ്റിന്റെ നഗരം എന്നൊരു വിളിപ്പേരുണ്ട് രാമക്കല്‍ മേടിന്. ഇവിടെ എത്തുന്ന പല സഞ്ചാരികളും സ്‌നേഹത്തോടെ ചാര്‍ത്തികൊടുത്ത ഒരു വിശേഷണമാണിത്. ഇടുക്കി ജില്ലയിലെ ശാന്തമായ ഈ ഒരു മലനിര സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഹോസ്റ്റ്: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അനന്യലക്ഷ്മി ബി.എസ്.

Content Highlights: Ramakkalmedu Out of Town Podcast