ഇത് നീ എഴുതിയതല്ല, ഏതോ അജ്ഞാതശക്തി നിന്നെ കൊണ്ട് എഴുതിച്ചതാണ്-യേശുദാസ് പറഞ്ഞു | Podcast

ഗാനരചയിതാക്കള്‍ക്കിടയിലെ ഏകാന്തപഥികനാണ് എം.ഡി.ആര്‍. ആള്‍ക്കൂട്ടങ്ങളിലും ആഘോഷങ്ങളിലും ആത്മപ്രശംസാവേദികളിലും കാണാറില്ല അദ്ദേഹത്തെ. എന്തും നര്‍മ്മബോധത്തോടെ കാണുന്നതാണ് എം.ഡി.ആറിന്റെ ശൈലി. പ്രസംഗവേദികളിലും സാമൂഹ്യമാധ്യമങ്ങളിലും ആത്മപ്രഘോഷണം നാട്ടുനടപ്പായിക്കഴിഞ്ഞ കാലത്ത് തന്നിലേക്ക് തന്നെ നോക്കി ചിരിക്കാനും സ്വയം കളിയാക്കാനും മടികാണിക്കാത്ത ഒരാള്‍. ധാരാളം ആരാധകരുണ്ടായിരുന്ന റേഡിയോ അവതാരകന്‍. കൂടെ നല്ലൊരു ശബ്ദാനുകരണ വിദഗ്ധനും. ഹോസ്റ്റ്: രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍   

Content Highlights: Kathoram By Ravi Menon