പ്രണയത്തിന്റെ നേർത്ത അംശം ഉള്ളിലുള്ളവർക്ക് സ്നേഹിക്കാതിരിക്കാൻ കഴിയുമോ ആ പാട്ട്?
രാജകീയ പ്രൗഢിയോടെയാണ് കൃഷ്‌ണേട്ടന്റെ വരവ് ഒരു കയ്യിൽ തൂക്കിപ്പിടിച്ച റേഡിയോ മറുകയ്യിൽ എരിയുന്ന സിഗരറ്റ് അകമ്പടിക്ക് ഒരു കുട്ടിക്കൂട്ടവും കുപ്പായം ഇടാത്തവരും ഇട്ടവരും ഉണ്ട് ആ കുസൃതി കൂട്ടത്തിൽ ചുണ്ടേൽ അങ്ങാടിയിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ എവിടെയോ വെച്ച് ഒപ്പം കൂടിയതാവണം ട്രാൻസിസ്റ്റർ റേഡിയോ... ഓർമകൾ പങ്കിടുന്നു കാതോരത്തിൽ രവിമേനോൻ.