വന്യമൃഗങ്ങളില്‍ നിന്നുള്ള രക്ഷയോ അതോ മറ്റെന്തെങ്കിലുമോ? ശരിക്കും എന്താണീ മുനിയറകള്‍? | Podcast
കാന്തല്ലൂര്‍ എന്ന സ്ഥലപ്പേരിനൊപ്പം എന്നും കൂട്ടിവായിക്കപ്പെട്ടിട്ടുള്ള ചരിത്രരേഖയാണ് മുനിയറകള്‍. അതില്‍ സഞ്ചാരികളും ചരിത്രാന്വേഷികളും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരിടമാണ് ആനക്കോട്ടപ്പാറ. മറയൂര്‍ ഭാഗത്തുനിന്ന് കാന്തല്ലൂര്‍ക്ക് വരുമ്പോള്‍ സഞ്ചാരികളെ കാത്തിരിക്കുന്ന ആദ്യ വിനോദസഞ്ചാരകേന്ദ്രമാണ് ആനക്കോട്ടപ്പാറ. റോഡരികില്‍ത്തന്നെയായതുകൊണ്ട് എത്തിപ്പെടാനും വളരെയെളുപ്പം. ആനക്കോട്ടപ്പാറയുടെയും മുനിയറകളുടെയു വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Content Highlights: kanthalloor out of town by Anjay Das