സര്‍വേക്കല്ലുകളുമായി ഓടി നടക്കുന്ന വികസന വെപ്രാളക്കാര്‍ | പ്രതിഭാഷണം |Podcast


സ്ത്രീകള്‍ക്കെതിരേ പോലീസ് അതിക്രമം പാടില്ല എന്നത് കേരളീയ സമൂഹം എത്രയോ കാലമായി പോലീസില്‍ നിന്നും പ്രതീക്ഷിക്കുന്നതും സാമാന്യമായി ലഭിക്കുന്നതുമായ അവകാശമാണ്. പക്ഷേ പുരുഷ പോലീസുകാര്‍ ചുരിദാറിട്ട ഒരു സ്ത്രീയെ രണ്ടുകാലിലും കൈയിലും പിടിച്ച് വലിച്ചിഴച്ചുകൊണ്ടുപോകുന്ന കാഴ്ച സമീപകാല കേരള വാര്‍ത്താദൃശ്യങ്ങളില്‍ നാം കണ്ടിട്ടില്ല. എന്തിനാണ് ഈ തിടുക്കം? ട്രെയിന്‍ വരാന്‍ ഇനിയും വര്‍ഷങ്ങള്‍ എടുക്കും. സര്‍വേക്കല്ലുകള്‍ പാകുന്നതിന് മനുഷ്യരുടെ വികാരങ്ങള്‍ കാണാതെ പോകണമെന്ന് വല്ല നിര്‍ബന്ധവും സര്‍ക്കാരിനുണ്ടോ? | സി പി ജോണിന്റെ കോളം പ്രതിഭാഷണം |
അവതരണം: രമ്യ ഹരികുമാര്‍ | എഡിറ്റ്: ശരണ്‍ ബാരെ  


 

Content Highlights: Prathibashanam by Cp John | K Rail Project