മൂക്കറ്റം കഴിച്ച് ദഹിക്കാന്‍ പ്രയാസപ്പെടുന്ന കുടൽ; തുടര്‍ക്കഥയാവരുത് ജീവിതശൈലീ രോഗങ്ങള്‍ | Podcast
ജീവിതശൈലിയുടെ സമവാക്യമെന്നത് നാം ചെയ്യുന്ന പ്രവൃത്തിക്ക് തത്തുല്യമായ വിശ്രമവും വിശ്രമത്തിന് തത്തുല്യമായ വ്യായാമവും ഊര്‍ജലബ്ധിക്ക് സമാനമായ വിനിയോഗവും ആണ്. കുറച്ചുകൂടി സൂക്ഷ്മമായി ചിന്തിച്ചാല്‍ നമ്മുടെ ഔദ്യോഗികജീവിതത്തിലും ഈ സമവാക്യം ഫലപ്രദമാണെന്ന് കാണാം. കംപ്യൂട്ടറില്‍ നിരന്തരം ജോലിചെയ്യുന്നവര്‍ അവരുടെ അമിതമായി ഉപയോഗിക്കപ്പെടുന്ന കണ്ണ്, കൈ, തലച്ചോറ് എന്നീ ഭാഗങ്ങള്‍ക്ക് അതത് സമയം വിശ്രമം നല്‍കണം. താരതമ്യേന ഉപയോഗിക്കാത്ത നട്ടെല്ല്, കാലുകള്‍ എന്നീ ഭാഗങ്ങള്‍ക്ക് മിതമായി വ്യായാമം നല്‍കുന്നത് ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കും. തയ്യാറാക്കിയത്: ഡോ. കെ.വി. രാജഗോപാലന്‍. അവതരിപ്പിച്ചത്: വീണ ചിറയ്ക്കല്‍. എഡിറ്റ്: ദിലീപ് ടി.ജി
Content Highlights: Day sleeping, good for health Podcast