ജംബുവിന്റെ ഊഞ്ഞാലാട്ടം | മിന്നാമിന്നിക്കഥകൾ | Bedtime Stories

ജംബുവിനും വേണം ഒരു ഊഞ്ഞാൽ! കാട്ടുവള്ളിയിൽ തൂങ്ങിയാടി കളിക്കുന്ന ജില്ലുക്കുരങ്ങനെ കണ്ടപ്പോൾ ആനക്കുട്ടിയായ ജംബുവിനും ഒരാഗ്രഹം—ഒന്ന് ഊഞ്ഞാലാടണം! പക്ഷേ ജംബുവിന്റെ ആഗ്രഹം കേട്ട ജില്ലു അവനെ കളിയാക്കി. സങ്കടപ്പെട്ട ജംബുവിന് ഒടുവിൽ അമ്മയുടെയും കൂട്ടുകാരുടെയും സഹായം കിട്ടി.

പിന്നെ അവർ കാട്ടിൽ കണ്ട ഒരു വലിയ മരവും അതിലെ കൂറ്റൻ വള്ളികളും ജംബുവിന്റെ ആഗ്രഹത്തിന് പുതിയൊരു വഴിയൊരുക്കി. പക്ഷേ ആ വള്ളികൾക്ക് ജംബുവിന്റെ ഭാരം താങ്ങാനാകുമോ?

ജംബുവിന് ഒടുവിൽ ഊഞ്ഞാലാടാൻ കഴിഞ്ഞോ?
അറിയാൻ കേൾക്കാം ‘ജംബുവിന്റെ ഊഞ്ഞാലാട്ടം’, മിന്നാമിന്നിക്കഥകളിൽ. നിർമ്മാണം & അവതരണം: ആർ.ജെ അച്ചൂ.

Content Highlights: Features Jambu, a cute and sweet baby elephant who loves to swing., Teaches a heartwarming moral lesson about perseverance and finding joy., Authored by Harish R Namboodiripad for kids.