ചൈനയെ വിറപ്പിച്ച ഇന്ത്യൻ ജെൻസി | Sports Room – One Room Every Sport | Podcast

ലോകചാമ്പ്യൻഷിപ്പിലെ അരങ്ങേറ്റത്തിൽ ബാഡ്മിന്റൺ ലോക ചാമ്പ്യൻ ഷി യുഖിയെ ഒന്നാം റൗണ്ടിൽ തന്നെ കെട്ടുകെട്ടിച്ചയാളാണ് ഇന്ത്യയുടെ ഇരുപത്തിയൊന്നുകാരൻ ആയുഷ് ഷെട്ടി. ലോകചാമ്പ്യൻ മാത്രമല്ല, ലോക ഒന്നാം നമ്പറുകാരൻ കൂടിയാണ് ഷി യുഖി. മൂന്ന് പ്രാവശ്യം തുടർച്ചയായി ആയുഷിനെ തോൽപിച്ചയാളാണ്. എണ്ണാൻ പാടുപെടുന്നത്ര നേട്ടങ്ങളുണ്ട് കംപ്ലീറ്റ് ഷട്‌ലർ എന്ന ഖ്യാതിയുള്ള യുഖിക്ക്.. ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഫൈനലിൽ യുഖിയോടേറ്റ തോൽവിക്കുള്ള പ്രതികാരം ഈ ചരിത്രവിജയത്തിന് മധുരമുള്ള മേമ്പൊടിയുമായി. കിഡംബി ശ്രീകാന്തിനും എച്ച്.എസ്. പ്രണോയ്ക്കുംശേഷം ഇന്ത്യൻ ബാഡ്മിന്റണിന്റെ ഭാവി എന്തെന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരവും ആയുഷിന്റെ ഈ ജയത്തിലുണ്ട്. പുരുഷന്മാരുടെ സിംഗിൾസിൽ ആയുഷിനെ കൂടാതെ ലക്ഷ്യ സെൻ, കിരൺ ജോർജ്, പ്രിയാൻഷു രജാവത്ത് എന്നിവരെല്ലാമുണ്ട്. സ്ട്രോങ്ങാണ് കോർട്ടിലെ നമ്മുടെ ജെൻസി. എല്ലാവരിലും ആയുഷിന്റെ ഒരൊറ്റ ജയം കൊളുത്തുന്ന ആത്മവിശ്വാസത്തിന്റെ നാളം ചെറുതല്ല. ചില ജയങ്ങൾ അങ്ങനെയാണ്. ഒന്ന് മതി. ഒരു മഹാവിപ്ലവത്തിന് തിരികൊളുത്താൻ. ആയുഷ് ചെയ്തത് അതാണ്.

Content Highlights: 21-year-old Indian shuttler Ayush Shetty defeated World No. 1 Shi Yuqi in his debut at the World Championships., This victory avenged Ayush's previous defeat against Yuqi at the Asian Championships., Highlights the bright future of Indian men's singles badminton alongside Lakshya Sen, Kiran George, and Priyanshu Rajawat.