എം.ടിയുടെ പാപ്പ! ഏതുവന്‍കരയ്ക്കപ്പുറത്തുനിന്നും തിരിച്ചറിയാവുന്ന സ്വരം | സാരസ്വതം | podcast

അച്ഛനും മകളും തമ്മില്‍ അഗാധമായ സ്‌നേഹം കാത്തുസൂക്ഷിക്കുന്നു. പലപ്പോഴും ഞാനതിന്റെ നിശബ്ദ സാക്ഷിയായിട്ടുണ്ട്. നൃത്തം പഠിപ്പിച്ച കാലത്തല്ലാതെ സിതാരയെ പിന്നെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല. പക്ഷേ ഇടയ്ക്ക് ഫോണിലൂടെ എത്തുന്ന ഒരന്വേഷണമുണ്ട് അച്ഛ, അച്ഛന്‍, അച്ഛന്‍...അത്രയേ പറയേണ്ടതുള്ളൂ, സിതാരമോളാണ് വിളിക്കുന്നതെന്ന് ഞാന്‍ തിരിച്ചറിയും. അവളുടെ ശബ്ദം എത്ര കാതങ്ങള്‍ക്കപ്പുറത്തുനിന്നാണെങ്കിലും, ഏത് വന്‍കരക്കപ്പുറത്തുനിന്നാണെങ്കിലും ഞാന്‍ തിരിച്ചറിയും. | കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ; സാരസ്വതം.  തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. എഡിറ്റ്: ദിലീപ് ടി.ജി
 

Content Highlights: Sithara MT vasudevan nair , saraswatham autobiography of kalamandalam saraswathy