അകത്തിരുന്ന് അമ്മയും അടുക്കളയിലിരുന്ന് മന്നിയും ഭരിച്ച വീട്! | സാരസ്വതം | Podcast

അന്നെനിക്ക് ഇരുപത്തിയെട്ട് വയസ്സാണ്. മൂത്തഏട്ടന്‍ നാരായണ അയ്യരുടെ ഭാര്യ അലമേലുവും ഞാനും തമ്മില്‍ അത്ര പ്രായവ്യത്യാസമൊന്നുമില്ല. മൂന്നുപെണ്ണും ഒരാണുമാണ് അവര്‍ക്കുള്ളത്. ഏട്ടത്തിയമ്മ ഒരു ഭാഗ്യമായിരുന്നു ഞങ്ങള്‍ക്ക്. അലമു എന്നാണ് ഏട്ടനും അമ്മയും വിളിക്കുക. ഞങ്ങള്‍ക്കവര്‍ മന്നിയാണ്. അമ്മ അകത്തിരുന്നും മന്നി അടുക്കളയിലിരുന്നുമാണ് വീട് ഭരിക്കുന്നത്. മന്നിയാണ് എന്റെ എല്ലാ കാര്യങ്ങളും ചെയ്തുതരിക. പരിപാടിയൊക്കെ കഴിഞ്ഞുവന്നാല്‍ ഞാന്‍ നേരെ കട്ടിലിലേക്കാണ് വീഴുക. എന്റെ വസ്ത്രങ്ങളും മറ്റെല്ലാം അടുക്കിപ്പെറുക്കി വെക്കുന്നതും അലക്കിയിടുന്നതുമെല്ലാം മന്നിയാണ്.  കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ സാരസ്വതം. തയ്യാറാക്കി അവതരിച്ചത്: ഷബിത. എഡിറ്റ്: ദിലീപ് ടി.ജി 


 

Content Highlights: Manni autobiography of Kalamandalam saraswathy