കുമ്പഴയിൽ സീബ്രാ ലൈനുകൾ പുനഃസ്ഥാപിച്ചു

കുമ്പഴ എം.പി.വി.എച്ച്.എസ്.എസിന് മുന്നിലെ റോഡിൽ എൻ.എസ്.എസ്. വളന്റിയർമാർ സീബ്രാ ലൈനുകൾ പുനഃസ്ഥാപിക്കുന്നു.
കുമ്പഴ എം.പി.വി.എച്ച്.എസ്.എസിന് മുന്നിലെ റോഡിൽ എൻ.എസ്.എസ്. വളന്റിയർമാർ സീബ്രാ ലൈനുകൾ പുനഃസ്ഥാപിക്കുന്നു.

കുമ്പഴ: സ്കൂൾ പരിസരത്തെ അപകടഭീഷണി ഒഴിവാക്കാൻ ഇടപെടലുമായി കുമ്പഴ എം.പി.വി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. യൂണിറ്റ്. സ്കൂളിന് സമീപമുള്ള റോഡിലെ മാഞ്ഞുപോയ സീബ്രാലൈനുകൾ പൊതുമരാമത്തുവകുപ്പിന്റെ അനുമതിയോടെ വിദ്യാർഥികൾ പുനഃസ്ഥാപിച്ചു.

സ്കൂളിന് മുന്നിലുള്ള ഹമ്പോടുകൂടിയ സീബ്രാ ക്രോസിങ്ങിലെ അടയാളങ്ങൾ മാഞ്ഞുപോയത് വലിയ അപകടങ്ങൾക്ക് കാരണമായിരുന്നു. അടയാളങ്ങൾ വ്യക്തമല്ലാത്തതിനാൽ വാഹനങ്ങൾ അമിതവേഗത്തിൽ കടന്നുപോകുന്നതും നിരവധി പേർക്ക് പരിക്കേൽക്കുന്നതും പതിവായതോടെയാണ് റോഡ് സുരക്ഷ ഉറപ്പാക്കാൻ എൻ.എസ്.എസ്. വൊളന്റിയർമാർ മുന്നിട്ടിറങ്ങിയത്.

ദീപു ഉമ്മൻ, ജിന്നി ലിയ രാജ്, റോജി പോൾ ഡാനിയേൽ, ഡി. മധുസൂദനൻ, തോമസ്‌കുട്ടി എബ്രഹാം, അഭിഷേക് മോഹൻ, കെ. ജ്യോതി, വിദ്യ വിക്രമൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിദ്യാർഥികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ എൻ.എസ്.എസ്. യൂണിറ്റ് നടത്തിയ ഈ ഇടപെടൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രശംസനേടി.

Content Highlights: NSS volunteers of Kumbazha MPVHSS repainted faded zebra lines on the school road to enhance road safety and prevent accidents.