സംസ്ഥാന വന്യജീവി ക്വിസിൽ പ്രമാടം നേതാജി സ്കൂളിന് മൂന്നാംസ്ഥാനം

പ്രമാടം : വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനംവകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല ക്വിസ് മത്സരത്തിൽ പത്തനംതിട്ടയ്ക്ക് അഭിമാനമായി പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂൾ. കോളേജ്-ഹയർസെക്കൻഡറി വിഭാഗത്തിൽ നടന്ന വാശിയേറിയ വിജ്ഞാനപ്പോരാട്ടത്തിൽ പ്ലസ്ടു വിദ്യാർഥികളായ എ.ജി. മഹേശ്വറും അഭിഷേക് പി. നായരും അടങ്ങിയ ടീമാണ് ജില്ലയ്ക്കായി മൂന്നാംസ്ഥാനം കരസ്ഥമാക്കിയത്.

മത്സരത്തിൽ ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിലെ വിദ്യാർഥികൾ ഒന്നാംസ്ഥാനവും കണ്ണൂർ എസ്.എൻ. കോളേജിലെ വിദ്യാർഥികൾ രണ്ടാംസ്ഥാനവും സ്വന്തമാക്കി.

വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ദീപക് മിശ്ര വിതരണംചെയ്തു.

പുരസ്കാരത്തിനു പുറമേ, കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ കുടുംബസമേതം ഒരു വർഷത്തേക്ക് സൗജന്യമായി സന്ദർശനം നടത്താനുള്ള പാസാണ് വനംവകുപ്പ് വിജയികൾക്ക് സമ്മാനമായി നൽകിയത്.