ആഹ്ളാദവുമായി ശിശുദിനറാലി

പത്തനംതിട്ട : ജില്ല ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ശിശുദിനറാലിയും പൊതുസമ്മേളനവും നടന്നു.
കളക്ടറേറ്റിൽ ജില്ലാ കളക്ടർ എ.നിസാമുദീൻ പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് ശിശുദിനറാലി ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ പ്രസംഗിച്ചു. കളക്ടറേറ്റിൽ നിന്ന് തുടങ്ങിയ ശിശുദിനറാലി സെൻട്രൽ ജങ്ഷൻ വഴി
പത്തനംതിട്ട മാർത്തോമ ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ചു.
പൊതു സമ്മേളനത്തിൽ കുട്ടികളുടെ പ്രസിഡന്റ് ദിയ അനു അധ്യക്ഷയായി. കുട്ടികളുടെ പ്രധാനമന്ത്രി അദ്വൈത അജിത്ത് പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു. കുട്ടികളുടെ സ്പീക്കർ ക്രിസ്റ്റീന മറിയം സിജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ എ. നിസാമുദീൻ ശിശുദിനസന്ദേശം നൽകി. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഷീബാ മുഹമ്മദ് ശിശുദിന സ്റ്റാമ്പ് പ്രകാശനംചെയ്തു. ജില്ല ശിശുക്ഷേമസമിതി സെക്രട്ടറി ജി. പൊന്നമ്മ വർണ്ണോത്സവ വിജയികൾക്ക് സമ്മാനം വിതരണംചെയ്തു. ഐറിൻ സെറാ ഹാരീസ്, ദേവതീർത്ഥ ആർ.നായർ, ആർ.അദ്വൈത്, ആർ.അജിത് കുമാർ, സലിം പി. ചാക്കോ, എ.ജി.ദീപു,സുമാ നരേന്ദ്ര, മാർത്തോമ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഹേമ മേരി മാത്യു, പ്രഥമാധ്യാപിക സുജ ബേബി തുടങ്ങിയവർ പ്രസംഗിച്ചു.