ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജന്റ്സ് അസോസിയേഷൻ ജില്ലാസമ്മേളനം

പത്തനംതിട്ട : പൊതുമേഖലയിലുള്ള ഇൻഷുറൻസ് കമ്പനികളുടെ പ്രീമിയത്തിൽ അറുപതുശതമാനവും സമാഹരിക്കുന്നത് ഏജന്റുമാർ ആണെന്നും അവരുടെ നിലനില്പിന് കോട്ടംവരുന്നരീതിയിൽ പ്രവർത്തിക്കുന്ന െഎ.ആർ.ഡി.എ.യുടെ പ്രവണത തൊഴിലില്ലായ്മ വർധിപ്പിക്കുകയെള്ളുെവന്നും ആന്റോ ആന്റണി എം.പി. പറഞ്ഞു. ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജന്റ്സ് അസോസിയേഷൻ ജില്ലാസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു ആദ്ദേഹം.

ജില്ലാ പ്രസിഡന്റ്‌ ജെറി സാം മാത്യു അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ എം.എ. സത്താർ, സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റെജി മൂലമുറിയിൽ, ജയപ്രകാശ്, ജില്ലാ കമ്മിറ്റി അംഗമായ ബിജു, രാജേഷ് ബാബു, സന്തോഷ്‌, എബിമോൻ, കെ.എസ്. തോമസ്, വിജയകുമാരി, മിനി, ശ്രീജ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ജയപ്രകാശ് പി.കെ, (പ്രസി), റെജി അലക്സാണ്ടർ (സെക്ര), ശ്രീജ സുരേന്ദ്രൻ, റെജി മാത്യു സാം, മിനിമോൾ ടി.കെ. (വൈസ് പ്രസി.), അബി ചരുവിൽ, സിജി ബാബു (ജോ.സെക്ര), പി.എം. ഫിലിപ്പ് (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.