ഹൗസ് സർജന്മാരെ അധിക്ഷേപിച്ച എം.പി. മാപ്പ് പറയണമെന്ന് ഡി.വൈ.എഫ്.ഐ.

പാലക്കാട്: ഗവ. മെഡിക്കൽ കോളേജിൽ സമരം ചെയ്യുന്ന ഹൗസ് സർജന്മാരെ വി.കെ. ശ്രീകണ്ഠൻ എം.പി. അധിക്ഷേപിച്ചെന്നും വിദ്യാർഥികളോട് എം.പി. മാപ്പ് പറയണമെന്നും ഡി.വൈ.എഫ്.ഐ. ജില്ലാ സെക്ര​േട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മെഡിക്കൽ കോളേജിന്റെ മേൽനോട്ടസമിതി ചെയർമാൻ കൂടിയായ എം.പി. സമരം ചെയ്യുന്ന വിദ്യാർഥികളുമായി ചർച്ചയ്ക്കെത്തിയപ്പോൾ വിദ്യാർഥികളെ അവഹേളിച്ചു.

സമരക്കാർ ആവശ്യങ്ങളുന്നയിക്കുന്പോൾ ഷോ കാണിക്കരുതെന്നും സാങ്കേതികവിദ്യ അറിയില്ലെന്നുമൊക്കെ പറയുന്നത് അപമാനകരമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.