മെത്താംഫെറ്റമിനുമായി പിടിയിൽ

മണ്ണാർക്കാട്: രഹസ്യവിവരത്തെത്തുടർന്ന് മണ്ണാർക്കാട് എസ്.ഐ. വി. വിവേകിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 94.24 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടി.
സംഭവത്തിൽ കോട്ടോപ്പാടം കച്ചേരിപ്പറമ്പ് കോൽക്കാട്ടിൽ മൊയ്തുപ്പു (49) അറസ്റ്റിലായി. വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. പ്രൊബേഷണറി എസ്.ഐ. അക്ഷയ് രാമചന്ദ്രൻ, എ.എസ്.ഐ. ഷാഫി, വിനോദ്, ജോഷി, സുഭാഷ്, രാജേഷ്, ബിബിൻ തുടങ്ങിയവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Content Highlights: Mannarkkad police arrested a 49-year-old man and seized over 94 grams of methamphetamine during a raid at his residence in Kottopadam.