കൊറോണയില്‍ അടച്ച മ്യൂസിയത്തില്‍ നിന്ന് വാന്‍ഗോഗിന്റെ പെയിന്റിങ് മോഷണം പോയി

ഹേഗ് (നെതര്‍ലാന്‍ഡ്സ്): വിഖ്യാത ചിത്രകാരന് വിന്‍സന്റ് വാന്‍ ഗോഗിന്റെ ചിത്രം മോഷണം പോയി. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന നെതര്‍ലന്‍ഡ്സിലെ ദസിങര് ലാരന് മ്യൂസിയത്തില്‍ നിന്നും തിങ്കളാഴ്ച രാവിലെയാണ് പെയിന്റിംഗ് മോഷണം പോയത്.
1884 ലെ സിപ്രിങ് ഗാര്ഡന് എന്ന ചിത്രമാണ് മോഷണം പോയത്.
മ്യൂസിയത്തിലെ ഗ്ലാസ് വാതില്‍ തകര്‍ത്ത് അകത്തു കയറിയാണ് പെയിന്റിംഗ് മോഷ്ടിച്ചത്. ഏകദേശം 66 ലക്ഷം ഡോളര്‍ വിലയുള്ളതാണ് മോഷണം പോയ പെയിന്റിംഗ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം വിന്‍സന്റ് വാന്‍ ഗോഗിന്റെ 167 ാമത് ജന്മദിനമായ തിങ്കളാഴ്ചയാണ് പെയിന്റിംഗ് മോഷണം പോയതും.
2007 ല്‍ മോഷണം പോയ വാന്‍ഗോഗിന്റെ മറ്റൊരു ചിത്രം രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കണ്ടെത്തിയത്.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് ദ സിങര്‍ ലാരന് മ്യൂസിയം അടച്ചിട്ടത്.
Content Highlights: vincent van gogh painting stolen from dutch museum
Content Highlights: