ഗതാഗത നിയമലംഘനം അറിയിച്ചാല്‍ 17,000 രൂപ സമ്മാനം; വിയറ്റ്‌നാം നിയമം ഇന്ത്യയിലും വേണമെന്നാവശ്യം

ന്യൂഡല്‍ഹി:ഗതാഗത നിയമലംഘനം അധികൃതരുടെ മുന്നിലെത്തിച്ചാല്‍ പിഴയുടെ 10 ശതമാനം സമ്മാനമായി കിട്ടിയാലോ? അത് 17,000 രൂപ വരെ ആയാലോ? അങ്ങനെയൊരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് വിയറ്റ്‌നാം.
ഗതാഗത നിയമലംഘനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് വിയറ്റ്‌നാം പുതിയ ഗതാഗത നിയമം കൊണ്ടുവന്നത്. നിയമലംഘനത്തിന് വന്‍പിഴയാണ് ശിക്ഷ. ഇതിന്റെ ഭാഗമായിട്ടാണ് നിയമലംഘനം ചൂണ്ടിക്കാട്ടുന്നവര്‍ക്ക് പിഴത്തുകയുടെ ഒരു ഭാഗം സമ്മാനമായും നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 17,000 രൂപവരെയാണ് നേടാന്‍ കഴിയുക.
ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയകളില്‍ നിരവധി വീഡിയോയാണ് പ്രത്യക്ഷപ്പെടുന്നത്. ഇതോടെ ഇത്തരം നിയമം ഇന്ത്യയിലും വരണമെന്നാവശ്യപ്പെട്ടുകൊണ്ട് ചര്‍ച്ചകളും തുടങ്ങി. നിയമലംഘനം സംബന്ധിച്ച് കൃത്യമായി വീഡിയോ എടുക്കുകയും അത് അധികാരികള്‍ക്ക് അയച്ചുകൊടുക്കുകയുമാണ് വേണ്ടത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. ഈവര്‍ഷം ആദ്യമാണ് ഗതാഗത നിയമലംഘനത്തിനുള്ള പിഴ വന്‍തോതില്‍ രാജ്യം വര്‍ധിപ്പിച്ചത്.
ചുവന്ന നിഗ്നല്‍ ലംഘിച്ച് ബൈക്ക് ഓടിക്കുന്നവര്‍ക്ക് 20,000 രൂപയ്ക്കും മുകളിലാണ് പിഴ. നേരത്തേക്കാളും ആറ് മടങ്ങ് അധികമാണ്. കാറാണ് ഇതേ നിയമലംഘനം നടത്തുന്നുണ്ടെങ്കില്‍ 70,000 രൂപവരെയാണ് പിഴ. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് വാഹനമോടിക്കുന്നതെങ്കില്‍ ഇരട്ടിയാണ് പിഴ.
Content Highlights: Vietnam-Style Traffic Rules need Come To India