മെഡിറ്ററേനിയനിൽ നാവികസേനയ്ക്ക് കരുത്തുപകരാൻ അമേരിക്ക; യുഎസ്എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് ഇറക്കും

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | PHOTO: X/USNavy
പ്രതീകാത്മക ചിത്രം | PHOTO: X/USNavy

വാഷിങ്ടൺ: മെഡിറ്ററേനിയൻ മേഖലയിൽ യുഎസ് നാവികസേനയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലായി യുഎസ്എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് (CVN 77) വിന്യസിക്കപ്പെടുന്നു. നിലവിൽ ഈ മേഖലയിലുള്ള യുഎസ്എസ് എബ്രഹാം ലിങ്കൺ, യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് എന്നിവയ്‌ക്കൊപ്പമാണ് ബുഷും ചേരുന്നത്.

അമേരിക്കയുടെ പോരാട്ട സേനയായി പ്രവർത്തിക്കാൻ സജ്ജമാക്കുന്ന 'കോമ്പോസിറ്റ് ട്രെയിനിങ് യൂണിറ്റ് എക്സർസൈസ്' ബുഷ് അടുത്തിടെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അമേരിക്കൻ നാവികസേനയുടെ കരുത്തായ സൂപ്പർകാരിയറുകളിലൊന്നാണ് ബുഷ്.

യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്, ഹെഫയിൽ നങ്കൂരമിട്ട ശേഷം കഴിഞ്ഞ വ്യാഴാഴ്ച സൂയസ് കനാൽ മുറിച്ചുകടന്ന് ഇപ്പോൾ ചെങ്കടലിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഇറാനുമായുള്ള യുദ്ധത്തിൽ ഹൂതികൾ ഇടപെടാൻ ശ്രമിച്ചാൽ അവർക്കെതിരെ പ്രതിരോധം തീർക്കാനോ ആക്രമണം നടത്താനോ സജ്ജമായാണ് ഫോർഡ് അവിടെ തുടരുന്നത്. ജിബ്രാൾട്ടർ കടലിടുക്ക് വഴിയാണ് ഇത് മെഡിറ്ററേനിയനിൽ പ്രവേശിച്ചത്. 

അതേസമയം, യുഎസ്എസ് എബ്രഹാം ലിങ്കൺ നിലവിൽ ഗൾഫ് മേഖലയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പ് തെക്കുകിഴക്ക് ഭാഗത്തുനിന്ന് ഇറാനു മേൽ സമ്മർദ്ദം ചെലുത്തുകയും ആ രാജ്യത്തിന്റെ നാവിക പ്രഹരശേഷി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  മേഖലയിൽ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലായി യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് വിന്യസിക്കുന്നതോടെ മെഡിറ്ററേനിയൻ, ഗൾഫ് മേഖലകളിൽ തങ്ങളുടെ സൈനികാധിപത്യം ഉറപ്പിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

Content Highlights: Deployment of the third US aircraft carrier to the Mediterranean., Operational status of USS George H.W. Bush, USS Abraham Lincoln, and USS Gerald R. Ford., Strategic focus on countering regional threats in the Gulf and Red Sea., Enhancement of US naval dominance and strike capabilities.