വ്യോമാക്രമണം നടത്തിയത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കിനുനേരെ; വിശദീകരണവുമായി യു.എസ്.

കാബൂള്‍: അഫ്ഗാനിസ്താനിലെ ഹാമിദ് കര്‍സായി വിമാനത്താവളത്തിനു സമീപം ഭീഷണിയുയര്‍ത്തിയ ഐ.എസ്.-കെ ഭീകരനെ കൊലപ്പെടുത്തിയതായി യു.എസ്. വിമാനത്താവളത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനത്തിനു നേരെ ഡ്രോണാക്രമണമാണ് നടത്തിയതെന്ന് യു.എസ്. സൈനിക വക്താവ് ബില്‍ അര്‍ബനെ ഉദ്ധരിച്ച് സി.എന്‍.എന്‍. റിപ്പോര്‍ട്ടു ചെയ്തു. 
 
വിജയകരമായി ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. വാഹനത്തില്‍ ഗണ്യമായ അളവില്‍ സ്‌ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നാണ് സ്‌ഫോടനത്തില്‍നിന്നു മനസ്സിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും, അതുസംബന്ധിച്ച് വിവരമന്നും ലഭ്യമായിട്ടില്ലെന്നും അര്‍ബന്‍ പറഞ്ഞു.
 
Content Highlights:us carried out military strike in kabul say officials report

Content Highlights: