ഭൂമിക്കൊരു ഗീതമൊരുക്കി ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി; ഏറ്റെടുത്ത് യുഎന്‍

ന്യൂഡൽഹി: മഡഗാസ്കറിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയായ അഭയ് കുമാർ രചിച്ച ഗാനം ഭൂമിഗീതമാക്കി യുഎൻ. 2008ൽ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ വെച്ചാണ് അഭയ് കുമാർ ഈ ഗാനം രചിച്ചത്.
എർത്ത് ഡേയോടനുബന്ധിച്ച് ഇന്ന് ഈ ഗാനം ആഗോളതലത്തിൽ റിലീസ് ചെയ്യാനാണ് യു.എൻ തീരുമാനം. ന്യൂയോർക്കിൽ ഗാനം റിലീസ് ചെയ്യുമ്പോൾ യുഎൻ ഡിപ്പാർട്ട്മെന്റ് ഓഫ് ഗ്ലോബൽ കമ്മ്യൂണിക്കേഷൻ സിവിൽ സൊസൈറ്റി യൂത്ത് റെപ്രസെന്റേറ്റീവ്സിന്റെ ഫെയ്സ്ബുക്ക് പേജിൽ ഇത് സംപ്രേക്ഷണം ചെയ്യും.
കൊറോണ വൈറസിന്റെ ആഗോള വ്യാപനം പരസ്പര സഹകരണത്തിന്റെ പ്രാധാന്യം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുയാണെന്നാണ് അഭയ് കുമാർ പറയുന്നത്. ഏത് രാജ്യത്തുനിന്നുള്ളവരാണെങ്കിലും ഈ പ്രതിസന്ധിയിൽ ആർക്കും നിസംഗത പ്രകടിപ്പിക്കാനാകില്ല- അഭയ് കുമാർ പറയുന്നു.
മലിനീകരണം, ജൈവവാവിധ്യത്തിന്റെ ശോഷണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെല്ലാം നമ്മളെയെല്ലാവരെയും ബാധിക്കുന്നതാണ്. എല്ലാവരും പരസ്പരാശ്രിതരാണെന്ന് പൂർണ അർഥത്തിൽ മനസിലാക്കുന്നത് വരെ ഈ പ്രതിസന്ധികളെയൊന്നും നേരിടാൻ നമുക്ക് സാധിക്കില്ലെന്നും അഭയ് കുമാർ പറയുന്നു.
Content Highlights:UN to screen Earth Anthem penned by Indian diplomat
Content Highlights: