ഹൂതികൾക്കെതിരായ പോരാട്ടത്തിൽ സൗദിക്ക് സൈനിക പിന്തുണ വർധിപ്പിച്ച് യുകെ; ടൈഫൂൺ യുദ്ധവിമാനങ്ങളെ വിന്യസിക്കും

#ന്യൂസ് ഡെസ്ക്
ടൈഫൂണ്‍ യുദ്ധവിമാനം
ടൈഫൂണ്‍ യുദ്ധവിമാനം

ലണ്ടൻ: ഹൂതികൾക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യയ്ക്കുള്ള സൈനിക പിന്തുണ വർധിപ്പിച്ച് യുകെ. ഹൂതികളുടെ ആക്രമണത്തിൽ നിന്ന് സൗദി നഗരങ്ങളെയും ജനവാസ മേഖലകളെയും നിർണായക ദേശീയ അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാൻ റോയൽ എയർഫോഴ്സ് ടൈഫൂൺ ജെറ്റുകൾ സൗദി അറേബ്യയ്ക്ക് മുകളിൽ വിന്യസിക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. 

അതേസമയം ഹൂതി ലക്ഷ്യങ്ങളിൽ യുകെ ആക്രമണം നടത്തില്ലെന്നും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. കൂടാതെ സൗദിയിലേക്ക് ഒരു സൈനിക ട്രാൻസ്പോർട്ട് വിമാനവും സൈനിക ഉപദേശകരെയും അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൂതിവിമതർക്കെതിരായ പോരാട്ടത്തിൽ ബ്രിട്ടൻ നേരത്തെ തന്നെ സൗദിക്ക് പിന്തുണ നൽകുന്നുണ്ട്. ഹൂതി വിമതർക്കെതിരെ പ്രവർത്തിക്കുന്ന സൗദി വിമാനങ്ങൾക്ക് ആകാശത്തുവെച്ച് ഇന്ധനം നിറച്ചുനൽകാൻ ബ്രിട്ടൻ തീരുമാനിച്ചിരുന്നു. ഈ ദൗത്യം 90 ദിവസത്തേക്ക് കൂടി നീട്ടിയതായും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി അറിയിച്ചു.

ഇപ്പോൾ വിന്യസിക്കുന്ന ടൈഫൂൺ യുദ്ധ വിമാനങ്ങൾ പ്രതിരോധ ചുമതലകൾക്ക് മാത്രമായിരിക്കും പ്രവർത്തിക്കുക. ഹൂതികൾക്കെതിരെ ആക്രമണം നടത്തില്ലെന്നും ബ്രിട്ടീഷ് അധികൃതർ കൂട്ടിച്ചേർത്തു.

ഇതിനിടെ ഹൂതികൾക്കെതിരായ ആക്രമണം ശക്തമാക്കിയ യെമൻ ഔദ്യോഗിക സേന തെയ്സിൽ പുതിയ പ്രദേശങ്ങൾ പിടിച്ചെടുത്തതായി ഒരു സൈനിക വക്താവ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,164 വ്യോമാക്രമണങ്ങൾ നടത്തിയതായും യെമൻ സർക്കാർ അറിയിച്ചു.

Content Highlights: UK increases military support for Saudi Arabia against Houthi attacks., Royal Air Force Typhoon jets deployed to protect Saudi cities and infrastructure., British defense secretary clarifies UK will not launch offensive strikes on Houthi targets., In-flight refueling mission for Saudi aircraft extended for another 90 days., Yemen official forces capture new areas in Taiz following intense airstrikes.