‘ഇറാനിൽ നേതൃത്വപ്രതിസന്ധി, തകർച്ചയുടെ വക്കിൽ’; ഹോർമുസ് തുറക്കാൻ അമേരിക്കയുടെ സഹായം തേടിയെന്ന് ട്രംപ്

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപ് | Photo: AFP
ഡൊണാൾഡ് ട്രംപ് | Photo: AFP

വാഷിങ്ടൺ: ഇറാനിലെ ആഭ്യന്തര സാഹചര്യങ്ങൾ മോശമായിക്കൊണ്ടിരിക്കുകയാണെന്നും ഇറാൻ വലിയ തകർച്ചയെ നേരിടുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രസ്താവന.

ഇറാൻ ഭരണകൂടം നിലവിൽ കടുത്ത നേതൃത്വ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇറാൻ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന ഹോർമുസ് കടലിടുക്ക് എത്രയും വേഗം തുറന്നുനൽകണമെന്ന് ഇറാൻ അമേരിക്കയോട് ആവശ്യപ്പെട്ടു, ട്രംപ് പറഞ്ഞു.

ഇറാനെതിരെ അമേരിക്ക- ഇസ്രയേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ആഗോള വ്യാപാരത്തിന്റെ കേന്ദ്രമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഏകദേശം രണ്ടായിരത്തോളം കപ്പലുകളാണ് നിലവിൽ ഹോർമുസിൽ കുടുങ്ങിക്കിടക്കുന്നത്. 

ഇറാന്റെ തുറമുഖങ്ങൾക്കെതിരെയുള്ള അമേരിക്കയുടെ ഉപരോധം പിൻവലിക്കണമെന്നും അതിനുപകരമായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകാമെന്ന ഒരു താൽക്കാലിക കരാറിന്  തയ്യാറാണെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഉപരോധം അവസാനിപ്പിക്കുന്നത് സംബന്ധിച്ചോ മേഖലയിലെ വലിയ സംഘർഷങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ചോ ഇരുരാജ്യങ്ങളും ഇതുവരെ ധാരണയിൽ എത്തിയിട്ടില്ല.

Content Highlights: President Trump claims Iran is facing a severe internal economic collapse., Iran has blocked the Strait of Hormuz with naval forces and mines., Approximately 2,000 ships are currently stranded waiting for passage., A potential temporary deal involving lifting US sanctions is under discussion.