ഒമാനിൽ വീണ്ടും ഇന്ത്യൻ നാവികരുള്ള കപ്പൽ ആക്രമിക്കപ്പെട്ടു, തുടർച്ചയായി മൂന്നാമത്തെ ആക്രമണം

മസ്കറ്റ്: ഒമാനിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം. ഷിനാസ് തുറമുഖത്തിന് സമീപമാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. കപ്പൽ ആക്രമിക്കപ്പെട്ടതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി.
ഷിനാസ് തുറമുഖത്തിന് സമീപമുണ്ടായ അപകടത്തെക്കുറിച്ച് എംബസിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രാദേശിക അധികൃതരുമായി ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. എന്നാൽ അപകടത്തിൽപ്പെട്ട കപ്പലിനെക്കുറിച്ചോ അതിലെ ജീവനക്കാരെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കപ്പലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ അതീവ ഗൗരവകരമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. പുതിയ അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒമാൻ അധികൃതരും ഇന്ത്യൻ മിഷനും ശ്രമങ്ങൾ തുടരുകയാണ്.
Content Highlights: A vessel has been attacked near Shinas Port, Oman. Indian Embassy is investigating the incident.