പറന്നുയർന്നതിന് പിന്നാലെ വിമാനം തകർന്ന് വീണ് തീ പിടിച്ചു, രണ്ട് മരണം| Video

വിമാനം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ| Photo: screengrab
വിമാനം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ| Photo: screengrab

താച്ചിറ: വെനസ്വേലയിലെ താച്ചിറ സംസ്ഥാനത്തുള്ള പാരാമില്ലോ വിമാനത്താവളത്തില്‍ ബുധനാഴ്ച ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്നു വീണ് രണ്ട് ജീവനക്കാര്‍ മരിച്ചു. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 09:52-ന് പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്.

രണ്ട് എഞ്ചിനുകളുള്ള Piper PA-31T1 വിമാനമണ് തകര്‍ന്ന് വീണത്. പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം റണ്‍വേയില്‍ തകര്‍ന്നു വീണ് തീ പിടിക്കുകയായിരുന്നു.

രക്ഷാപ്രവര്‍ത്തകരും അഗ്‌നിശമന സേനയും ഉടന്‍ സ്ഥലത്തെത്തി തീയണച്ചു. അപകടത്തിൽ രണ്ട് ജീവനക്കാര്‍ മരിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിവില്‍ ഏവിയോട്ടിക്‌സ് സ്ഥിരീകരിച്ചു.

വിമാനം അല്‍പനേരം ഉയര്‍ന്നുപൊങ്ങിയ ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നു വീഴുന്നത് ആദ്യ ദൃശ്യങ്ങളില്‍ കാണാം. ടേക്ക് ഓഫിനിടെ ടയര്‍ പൊട്ടിയതാകാം അപകടകാരണമെന്ന് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു, എങ്കിലും അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.

വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് കനത്ത പുക ഉയരുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Content Highlights: A Piper PA-31T1 twin-engine plane crashed and caught fire shortly after takeoff from Paramillo Airport in Tachira, Venezuela. Two crew members died in the incident.