നേപ്പാളിൽ ലാൻഡിങ്ങിനിടെ ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് തകർന്നു; ഇന്ത്യക്കാരന് ദാരുണാന്ത്യം | വീഡിയോ

കാഠ്മണ്ഡു: നേപ്പാളിൽ എവറസ്റ്റ് കൊടുമുടിക്ക് സമീപം ലാൻഡിങ്ങിനിടെ രണ്ട് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് തകർന്നു. അപകടത്തിൽ ഒരാൾ മരിച്ചു. ഇദ്ദേഹം ഇന്ത്യക്കാരനാണെന്നാണ് വിവരം. രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള സോലുഖുംബു ഹെലിപോർട്ടിലാണ് സംഭവം.
എയർ ഡൈനാസ്റ്റി, ഫിഷ് ടെയിൽ എന്നീ കമ്പനികളുടെ ഹെലികോപ്ടറുകളാണ് അപകടത്തിൽപ്പെട്ടത്. രാവിലെ എട്ടേകാലോടെയായിരുന്നു അപകടമെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Content Highlights: Two helicopters collided during landing at Solukhumbu heliport in Nepal., One foreign national died in the accident and another was injured., The incident occurred approximately 250 km from the capital city of Kathmandu., A purported video of the crash is widely circulating on social media.