ഇണയുടെ ജീവനറ്റ ശരീരത്തിൽ കെട്ടിപ്പിടിച്ച് വിലപിക്കുന്ന കോല; വൈറലായി വീഡിയോ

ഇണയുടെ ജിവനറ്റ ശരീരവുമയി വിലപിക്കുന്ന കോല | Photo: instagram / koala_rescue
ഇണയുടെ ജിവനറ്റ ശരീരവുമയി വിലപിക്കുന്ന കോല | Photo: instagram / koala_rescue

രു മരച്ചുവട്ടിൽ തന്റെ ഇണയുടെ ജിവനറ്റ ശരീരവുമയി വിലപിക്കുന്ന ഒരു കോലയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. മറ്റൊരു കോലയുടെ ശരീരത്തിൽ കെട്ടിപ്പിടിച്ച് ഇരിക്കുന്ന കോലയുടെ ദൃശ്യം ഹൃദയഭേദകമായ കാഴ്ചയാണ്.

സൗത്ത് ഓസ്‌ട്രേലിയൻ ആനിമൽ ചാരിറ്റി സംഘടനയായ കോല റെസ്‌ക്യൂ ആണ് വീഡിയോ ഷെയർ ചെയ്തത്. മുകളിലേക്ക് നോക്കി നെടുവീർപ്പിടുന്ന ആൺ കോല  ജിവനറ്റുകിടക്കുന്ന പെൺകോലയുടെ മൃതദേഹത്തോട് ചേർന്നിരിക്കുന്നതാണ് വീഡിയോയിലുള്ളത്. നിരവധി പേരാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

കോലകളുടെ സഹാനുഭൂതിയും കരുതലും ഉള്ള സ്വഭാവം സ്ഥിരീകരിക്കുന്ന കാഴ്ചയാണിതെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ആൺ കോല തൻ്റെ മരിച്ചുപോയ ഇണയോട് പറ്റിനിൽക്കുന്ന കാഴ്ച മൃഗങ്ങളുടെ വികാരങ്ങളെക്കുറിച്ചുള്ള പൊതുവായ ധാരണകളെ തകർക്കുന്നതാണെന്ന് മൃ​ഗസ്നേഹികൾ പറയുന്നു. വീഡിയോ പങ്കുവെച്ച പലരും ആൺ കോലയുടെ നഷ്ടത്തിൽ ദുഃഖം പ്രകടിപ്പിക്കുകയും അവൻ ദുഃഖത്തിൽനിന്ന് കരകയറുമെന്ന് പ്രതീക്ഷിക്കുന്നതായി അഭിപ്രായപ്പെടുകയും ചെയ്യുന്നുണ്ട്.

ആൺ കോലയെ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും ആരോഗ്യവാനാണെന്ന് സ്ഥിരീകരിച്ച ശേഷം കാട്ടിലേക്ക് തിരികെവിടുകയും ചെയ്തു. പെൺ കോല ചത്തതിന് കാരണം വ്യക്തമല്ല. അസുഖത്തിൻ്റെയോ പരിക്കിൻ്റെയോ ദൃശ്യമായ ലക്ഷണങ്ങളൊന്നുമില്ലെന്നാണ്  റെസ്‌ക്യൂ സംഘം വ്യക്തമാക്കുന്നത്.

Content Highlights: Koala hugs lifeless body of its mate in Australia