ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി മലയാളി ലൂക്കോസ് വര്‍ഗീസ് മുതലാളി ചുമതലയേറ്റു

ലണ്ടന്‍: കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശി മലയില്‍ ലൂക്കോസ് വര്‍ഗീസ് മുതലാളി (സജു) ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ബിഷപ്പായി ചുമതലയേറ്റു. 42-കാരനായ ഇദ്ദേഹം ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പാണ്.
ചൊവ്വാഴ്ച ലണ്ടനിലെ സെയ്ന്റ് പോള്‍സ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ലൂക്കോസിന് കാന്റെര്‍ബറി ആര്‍ച്ച് ബിഷപ്പ് ഇന്ത്യന്‍ ഈട്ടിയില്‍ തീര്‍ത്ത അംശവടി സമ്മാനിച്ചു.
അദ്ദേഹത്തിന്റെ നിയമനത്തിന് എലിസബത്ത് രാജ്ഞി കഴിഞ്ഞ വര്‍ഷം നവംബറില്‍ അംഗീകാരം നല്‍കിയിരുന്നു.
ഗില്ലിങ്ഹാമിലെ സെയ്ന്റ് മാര്‍ക്കസ് പള്ളിയിലെ വികാരിയായിരുന്നു.
ബെംഗളൂരുവിലെ സതേൺ ഏഷ്യ ബൈബിള്‍ കോളേജിലും ഓക്‌സ്ഫഡിലെ വൈക്ലിഫ് ഹാളിലുമായിട്ടായിരുന്നു പഠനം. ബ്രിട്ടീഷ് വംശജയായ സാമൂഹിക പ്രവര്‍ത്തക കെയ്റ്റിയാണ് ഭാര്യ. നാലുകുട്ടികളുണ്ട്.
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ബിഷപ്പായി നിയമിതനാകുന്ന രണ്ടാമത്തെ മലയാളിയാണ് ഇദ്ദേഹം.
Content Highlights : The Right Reverend Malayil Lukose Varghese Muthalaly became one of the youngest Bishops in England
Content Highlights: