തെക്കൻ ഇറാനിൽ വിമാനത്താവളത്തിന് നേരെ ഇസ്രയേൽ ആക്രമണം; യാത്രാവിമാനം തകർന്നു

#ന്യൂസ് ഡെസ്ക്
ടെഹ്‌റാന് നേര്‍ക്കുണ്ടായ യുഎസ്, ഇസ്രയേല്‍ ആക്രമണത്തിന്റെ ദൃശ്യം | Photo: AP
ടെഹ്‌റാന് നേര്‍ക്കുണ്ടായ യുഎസ്, ഇസ്രയേല്‍ ആക്രമണത്തിന്റെ ദൃശ്യം | Photo: AP

ടെഹ്‌റാൻ: ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാനിൽ വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രാവിമാനം തകർന്നതായി റിപ്പോർട്ട്. തെക്കൻ തുറമുഖ നഗരമായ ബുഷെഹറിലെ വിമാനത്താവളത്തിലാണ് സംഭവം. ഇറാൻ എയറിന്റെ വിമാനമാണ് തകർന്നത്. ആക്രമണ സമയത്ത് വിമാനം ഇവിടെ നിർത്തിയിട്ടിരിക്കുകയായിരുന്നു.

വിമാനം സർവീസിനൊരുങ്ങുകയായിരുന്നോ ആർക്കെങ്കിലും ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്‌തോ എന്നതിനെ കുറിച്ച് സ്ഥിരീകരണം വന്നിട്ടില്ല. പേർഷ്യൻ ഗൾഫിനോടു ചേർന്ന് സ്ഥിതിചെയ്യുന്നിടമാണ് ബുഷെഹർ. ഇറാനിൽ നിലവിൽ പ്രവർത്തിക്കുന്ന ഏക ആണവനിലയവും ഇവിടെയാണുള്ളത്.

ഇറാനിലെ മറ്റൊരു പ്രധാന വിമാനത്താവളമായ മെഹ്‌റാബാദിനു നേർക്കും ആക്രമണമുണ്ടായതായാണ് വിവരം. മെഹർ ന്യൂസ് ഏജൻസി ഇതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമായും ആഭ്യന്തര സർവീസുകളാണ് മെഹ്‌റാബാദ് വിമാനത്താവളത്തിൽനിന്നുള്ളത്.

Content Highlights: An Iran Air passenger plane on ground was destroyed in an Israeli attack., The strike occurred at Bushehr airport, a southern port city., Bushehr is also the location of Iran's only active nuclear power plant., Tehran's Mehrabad airport was also reportedly targeted., This incident marks a significant escalation in the regional conflict.