ഖമീനി രോഗബാധിതനെന്ന് റിപ്പോര്‍ട്ട്; ശേഷം ആരെന്ന ചര്‍ച്ചകള്‍ സജീവം

ആയത്തൊള്ള അലി ഖമേനി| ഫോട്ടോ: AFP
ആയത്തൊള്ള അലി ഖമേനി| ഫോട്ടോ: AFP

ന്യൂയോര്‍ക്ക്: ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനി (85) ഗുരുതരരോഗബാധിതനാണെന്ന് യു.എസ്. മാധ്യമമായ 'ന്യൂയോര്‍ക്ക് ടൈംസി'ന്റെ റിപ്പോര്‍ട്ട്. ഇതോടെ ഖമീനിക്കുശേഷം ആരെന്ന ചര്‍ച്ചകള്‍ സജീവമായി. ഖമീനിയുടെ രണ്ടാമത്തെ മകന്‍ മൊജ്താബയ്ക്കാണ് (55) സാധ്യത കല്പിക്കുന്നത്.

മേയില്‍ മുന്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതോടെ ഇറാനിലെ ഭരണസംവിധാനത്തില്‍ അനിശ്ചിതത്വം നേരിട്ടിരുന്നു. ഖമീനിയുടെ മാനസപുത്രനായി കണക്കാക്കിയിരുന്നയാളായിരുന്നു റെയ്‌സി. ഖമീനിയുടെ പിന്‍ഗാമി യുടെ കാര്യത്തില്‍ സേനാവിഭാഗമായ റെവലൂഷണറി ഗാര്‍ഡ് കോര്‍ നിര്‍ണായക ഇടപെടല്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Reports suggest Iran`s Supreme Leader Khamenei is ill, raising questions about his succesor