ഹോർമുസിൽ പ്രവേശിക്കാൻശ്രമിച്ച യുഎസ് കപ്പൽ ആക്രമിച്ചെന്ന് ഇറാൻ; 3 എണ്ണക്കപ്പൽ തകർത്തതിനുള്ള തിരിച്ചടി

#ന്യൂസ് ഡെസ്‌ക്
പ്രതീകാത്മകചിത്രം | മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്
പ്രതീകാത്മകചിത്രം | മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്

ടെഹ്‌റാൻ: ഒരിടവേളയ്ക്കുശേഷം ഇറാൻ-യുഎസ് സംഘർഷം കടുക്കുന്നു. ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കാൻ ശ്രമിച്ച യുഎസിന്റെ ആളില്ലാക്കപ്പലിനുനേർക്ക് ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. അതേസമയം, വിഷയത്തിൽ അമേരിക്കയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നുമുണ്ടായിട്ടില്ല.

ഇക്കഴിഞ്ഞദിവസം യുഎസ് നാവികസേനയുടെ കപ്പലുകൾക്കുനേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയെന്നോണം ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി യുഎസ് സൈന്യം അവകാശവാദം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് യുഎസ് കപ്പലിനുനേർക്ക് ആക്രമണം നടത്തിയെന്ന ഇറാന്റെ അവകാശവാദം.

ഒരുമാസത്തോളം നീണ്ട സംഘർഷരഹിതമായ ഇടവേളയ്ക്ക് ശേഷം, കഴിഞ്ഞയാഴ്ചയാണ് യുഎസും ഇറാനും ആക്രമണം പുനഃരാരംഭിച്ചത്. കഴിഞ്ഞയാഴ്ച യുഎസ്, തെക്കൻ ഇറാന് നേർക്ക് നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 28-ാം തീയതിയാണ് യുഎസ്, ഇസ്രയേൽ-ഇറാൻ യുദ്ധം ആരംഭിച്ചത്.

Content Highlights: The Iran-US conflict is escalating again after a period of calm, with Iran claiming to have attacked a US drone attempting to enter the Strait of Hormuz.