യു.എസ്. ആക്രമണഭീഷണി; ആണവകേന്ദ്രങ്ങളുടെ പരിസരത്ത് അയഡിൻ ഗുളികകൾ വിതരണം ചെയ്ത് ഇറാൻ

ടെഹ്റാൻ: യു.എസിൽനിന്നുള്ള ആക്രമണസാധ്യത മുന്നിൽക്കണ്ട്, രാജ്യത്തെ ആണവകേന്ദ്രങ്ങൾക്കുസമീപം താമസിക്കുന്നവർക്ക് അയഡിൻ ഗുളികകൾ വിതരണം ചെയ്ത് ഇറാൻ. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരായ സൈനികനടപടികൾ പുനരാരംഭിക്കാൻ ആലോചിക്കുന്നെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് ഇറാൻ ആരോഗ്യ മന്ത്രാലയത്തിന്റെ മുൻകരുതൽ നടപടി. ആണവനിലയങ്ങൾക്ക് രണ്ടുമുതൽ മൂന്നുകിലോമീറ്റർ ചുറ്റളവിലാണ് ഗുളികകൾ വിതരണം ചെയ്യുന്നതെന്ന് ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ടുചെയ്തു.
ആണവകേന്ദ്രങ്ങളിൽനിന്നുള്ള വികിരണങ്ങളിൽനിന്ന് തൈറോയ്ഡ് ഗ്രന്ഥിയെ സംരക്ഷിക്കുന്നതിനാണ് അയഡിൻ ഗുളികകൾ. സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്ന ഘട്ടങ്ങളിൽ ഇറാൻ ഭരണകൂടം ഗുളികകൾ വിതരണം ചെയ്യാറുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Iran distributed iodine pills to residents living near nuclear facilities., The action is a precautionary measure against potential US military strikes., Reports indicate Donald Trump is considering resuming military actions against Iran., Iodine pills help protect the thyroid gland from radiation exposure.