കുരിശ് ദേഹത്തേക്ക് വീണ് വൈദികന് ദാരുണാന്ത്യം; അപകടം പ്രാർഥന നയിക്കുന്നതിനിടെ, സംഭവം ഇക്വഡോറിൽ

#ന്യൂസ് ഡെസ്ക്
അപകടത്തിന്റെ ദൃശ്യം | Image courtesy: https://x.com/Osint613/status/2111778124010799118
അപകടത്തിന്റെ ദൃശ്യം | Image courtesy: https://x.com/Osint613/status/2111778124010799118

ക്വിറ്റോ: ഇക്വഡോറിൽ പള്ളിയിൽ പ്രാർഥന നയിക്കുന്നതിനിടെ കുരിശ് ദേഹത്തേക്ക് വീണ് വൈദികന് ദാരുണാന്ത്യം. ഗ്വയാക്വിലിലെ ന്യൂസ്ട്ര സെനോര ഡെൽ പെർപെറ്റിയൂ സൊക്കോറോ പള്ളിയിൽ ശനിയാഴ്ചയാണ് സംഭവം.

കത്താലിക്കാസഭാ പുരോഹിതനായ പട്രീഷ്യോ ആൽഫ്രഡോ സാഞ്ചേസ് മോലിനാരിയാണ് മരിച്ചത്. ഭിത്തിയിൽ സ്ഥാപിച്ചിരുന്ന വലിയ കുരിശാണ് വിശ്വാസികളെ അഭിമുഖീകരിച്ച് നിൽക്കുകയായിരുന്ന പുരോഹിതന്റെ ദേഹത്തേക്ക് വീണത്.

പ്രാർഥന തൽസമയം സംപ്രേഷണം ചെയ്തിരുന്നതിനാൽ അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്. ഞായറാഴ്ച ഗ്വയാക്വിൽ അതിരൂപത പട്രീഷ്യോയുടെ മരണവാർത്ത സ്ഥിരീകരിച്ചു.

Content Highlights: A Catholic priest died after a large wall cross fell on him during a church service in Ecuador., The incident took place at Nuestra Senora del Perpetuo Socorro church in Guayaquil., The tragic accident was captured on live stream and widely circulated on social media., The Archdiocese of Guayaquil officially confirmed the death of Father Patricio Alfredo Sanchez Molinari.