പണ്ടത്തെ ദിനോസോറുമായി ഈ ചീങ്കണ്ണിയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ!

ദിനോസോറിനെ പോലെ തോന്നിക്കുന്ന ചീങ്കണ്ണി  | Photo : Screengrab | fb video | Valencia Golf And Country Club
ദിനോസോറിനെ പോലെ തോന്നിക്കുന്ന ചീങ്കണ്ണി | Photo : Screengrab | fb video | Valencia Golf And Country Club

രിത്രാതീത കാലത്തുണ്ടായിരുന്ന ദിനോസോറുകളും ഇന്നത്തെ ചീങ്കണ്ണികളും ഒരേ പൂര്‍വിക ജീവിവര്‍ഗത്തില്‍ നിന്ന് പരിണമിച്ചുണ്ടായതാണെന്ന വാദം നിലനില്‍ക്കുന്നുണ്ട്. ഫ്‌ളോറിഡയില്‍ കഴിഞ്ഞ ദിവസം കാണാനിടയായ ഭീമാകാരന്‍ ചീങ്കണ്ണിയ്ക്ക് ഒരു ദിനോസോര്‍ ഛായ കണ്ടെത്തിയിരിക്കുകയാണ് ജനങ്ങള്‍. നേപിള്‍സിലെ ഒരു ഗോള്‍ഫ് ക്ലബിന്റെ പരിസരത്തായാണ് ചീങ്കണ്ണിയെ കണ്ടത്. 

വലിപ്പമേറിയ ചീങ്കണ്ണികള്‍ ഫ്‌ളോറിഡയില്‍ സര്‍വസാധാരണമാണ്. ഏകദേശം 12 ലക്ഷത്തിലധികം ചീങ്കണ്ണികള്‍ ഫ്‌ളോറിഡയില്‍ ജനങ്ങള്‍ക്കൊപ്പം ജീവിക്കുന്നു എന്നാണ് ഔദ്യോഗിക കണക്ക്. ബുധനാഴ്ച ഏറ്റ കൊടുങ്കാറ്റിനിടെയാണ് ചീങ്കണ്ണി ഭീമന്‍ കളിസ്ഥലത്തിലൂടെ കടന്നു പോയത്. 

ഇത്രയും വലിയ ചീങ്കണ്ണിയെ ജീവിതത്തിലാദ്യമായാണ് കാണുന്നതെന്ന് അതിന്റെ വീഡിയോ പകര്‍ത്തിയ ടൈലര്‍ സ്റ്റോള്‍ട്ടിങ് പറഞ്ഞു. കണ്ടപ്പോള്‍ ആദ്യമൊരു ഞെട്ടലുണ്ടായെന്നും വലെന്‍സിയ ഗോള്‍ഫ് ആന്‍ഡ് കണ്‍ട്രി ക്ലബിലെ അസിസ്റ്റന്റായ ടൈലര്‍ പറഞ്ഞു. 

ക്ലബിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ കാറ്റിലും മഴയിലും നടന്നുനീങ്ങുന്ന ചീങ്കണ്ണിയെ കാണാം. ചീങ്കണ്ണിയെ പിടികൂടാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ടൈലര്‍ പറഞ്ഞു. ആരും ഭക്ഷണം നല്‍കാത്തിടത്തോളം ചീങ്കണ്ണികളെ കൊണ്ട് ശല്യമുണ്ടാകില്ലെന്ന് ടൈലര്‍ കൂട്ടിച്ചേര്‍ത്തു. അതൊരു ദിനോസോറാണ് എന്ന് നിരവധി പേര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തു.  

Content Highlights: Dinosaur-Like Alligator Spotted On Golf Course During Storm Eta

Content Highlights: