ആകാംക്ഷയുടെ നിമിഷങ്ങള്‍, ഡ്രാഗണ്‍ പേടകം ഭൂമിയിലേക്ക്, സുനിതയും സംഘവും ഉടനെത്തും

ഫ്‌ളോറിഡ: ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെ സുനിത വില്യംസുള്‍പ്പെടെയുള്ള നാല് ബഹിരാകാശയാത്രികര്‍ സഞ്ചരിക്കുന്ന ക്രൂ 9 പേടകം വിണ്ണില്‍നിന്ന് മണ്ണിലെത്തും. 2.50 ഓടെ ഡീ ഓര്‍ബിറ്റ് ബേണ്‍ പൂര്‍ത്തിയായി. ഡ്രാഗണ്‍ പേടകം ഉടനെ ഭൂമിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു എന്നാണ് നാസയില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഫ്‌ളാറിഡയ്ക്ക് സമീപത്തെ കടലിലാണ് പേടകം ഇറങ്ങുന്നത്. ക്രൂ 9 അംഗങ്ങളെ പേടകത്തില്‍നിന്ന് പുറത്തെത്തിക്കാനുള്ള കപ്പലുകളും മറ്റും സജ്ജമായിക്കഴിഞ്ഞു. നിക്ക് ഹേഗും അലക്സാണ്ടര്‍ ഗോര്‍ബുനോവും ബുച്ച് വില്‍മോറുമാണ് സുനിതയെ കൂടാതെ പേടകത്തിലുള്ളത്. പൈലറ്റിന്‍റേയും കമാന്‍ഡറിന്‍റേയും ഇരിപ്പിടങ്ങളില്‍ നിക്ക് ഹേഗും അലക്സാണ്ടര്‍ ഗോര്‍ബുനോവുമാണ്. കാരണം സുനിതയും ബുച്ചും ഈ പേടകത്തിലെ യാത്രക്കാരാണ്. സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് സുനിതയും ബുച്ചും ബഹിരാകാശത്തേക്ക് പോയത്. ആ പേടകത്തിലാണ് ഇരുവര്‍ക്കും പരിശീലനം ലഭിച്ചിട്ടുള്ളത്.
Content Highlights: NASA`s Crew-9 astronauts return to Earth, splashing down off the coast of Florida