ഓസ്‌ട്രേലിയൻ തലസ്ഥാനം ലോക്ക്ഡൗണിലേക്ക്; കൂടുതൽ സൈന്യത്തെ വിന്യസിക്കും

സിഡ്‌നി : ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബെറയിൽ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ. കാൻബെറയിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഒരാഴ്ച പൂർണ ലോക്ക്ഡൗണിലേക്ക് പോകാൻ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ മേഖലയിൽ ആദ്യമായാണ് കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്.
ലോക്ക്ഡൗൺ നിയമങ്ങൾ ശക്തമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പോലീസിനെ സഹായിക്കാൻ കൂടുതൽ സൈനിക സേവനം ഉറപ്പുവരുത്തുമെന്നും ന്യൂ സൗത്ത് വെയിൽസ് സർക്കാർ അറിയിച്ചു.
2020ന്റെ തുടക്കത്തിൽ രാജ്യത്തിന്റെ പലഭാഗങ്ങളും ലോക്ക്ഡൗണിലേക്ക് പോയപ്പോഴും കാൻബെറ സുരക്ഷിതമായിരുന്നു.
കോവിഡ് ഡെൽറ്റ വകഭേദത്തിന്റെ രൂക്ഷമായ വ്യാപനത്തെ തുടർന്ന് സിഡ്‌നിയും മെൽബണും നിലവിൽ പൂർണ ലോക്ക്ഡൗണിലാണ്. രാജ്യത്ത് പലയിടങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാണ്.
Content Highlights: Canberra To Enter Lockdown As Australia Battles Delta variant
Content Highlights: