ബോണ്ടി ബീച്ച് കൂട്ടക്കൊല: തീവ്രവാദ ഭീതിയിൽ തോക്ക് വാങ്ങിക്കൂട്ടി ഓസ്‌ട്രേലിയക്കാർ

ബോണ്ടി ബീച്ച് കൂട്ടക്കൊലയിൽ മരിച്ചയാളുടെ മൃതദേഹത്തിനരികെ ബന്ധുക്കൾ| Photo: AFP
ബോണ്ടി ബീച്ച് കൂട്ടക്കൊലയിൽ മരിച്ചയാളുടെ മൃതദേഹത്തിനരികെ ബന്ധുക്കൾ| Photo: AFP

സിഡ്‌നി: ബോണ്ടി ബീച്ചിൽ തീവ്രവാദികളുടെ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് സിഡ്‌നിയിലും പരിസരങ്ങളിലും നാട്ടുകാർ തോക്ക് വാങ്ങിക്കൂട്ടുന്നതായി റിപ്പോർട്ട്. പലരും ഒരേ ലൈസൻസിൽ ഒന്നിലധികം തോക്കുകൾ വാങ്ങുന്നതായാണ് പുതിയ ഡാറ്റ വ്യക്തമാക്കുന്നത്.

ന്യൂ സൗത്ത് വെയിൽസിൽ ചിലർ ഒരു ലൈസൻസ് വഴി നിരവധി തോക്കുകളാണ് ആവശ്യപ്പെടുന്നത്. ഇവരിൽ കൂടുതൽ പേരും സിഡ്നിക്കു ചുറ്റും താമസിക്കുന്നവരാണ്. ഇവർ ഡീലർമാരോ തോക്കുകൾ ശേഖരിക്കുന്ന ഹോബിയുള്ളവരോ അല്ല. സിഡ്നിയിലെ ചില ഗൺ ലൈസൻസുള്ള ഉടമകൾക്ക് നൂറുകണക്കിന് തോക്കുകളുണ്ടെന്ന് ഫയർ ആംസ് രജിസ്ട്രി ഡാറ്റ വ്യക്തമാക്കുന്നു.

തോക്ക് ലൈസൻസുള്ള ഏകദേശം 41% പേരും സിഡ്നി, ന്യൂകാസിൽ, വോല്ലൊൻഗോംഗ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ താമസിക്കുന്നവരാണ്. സിഡ്നിയിൽ തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസുള്ള ഒരാള്‍ മൂന്നോ അതിലധികമോ തോക്കുകൾ സ്വന്തമാക്കുന്നു, അതേസമയം, ന്യൂ സൗത്ത് വെയിൽസിലെ ശരാശരി ഒരു ഉടമയ്ക്ക് നാല് തോക്കുകളാണ് ഇപ്പോൾ കൈവശമുള്ളത്. 

തെക്ക്-പടിഞ്ഞാറൻ സിഡ്നിയിലെ കാംഡെൻ ആണ് ഏറ്റവും കൂടുതൽ ലൈസൻസ് ഉള്ള തോക്ക് ഉടമകളുള്ളത്, 2,621 പേർ. വിൻഡ്സർ (2,232), ലിവർപൂൾ (2,010), വയോംഗ് (1,736), ഗോസ്ഫോർഡ് (1,587), കാംപ്ബെൽടൗൺ (1,433) എന്നിവയാണ് തൊട്ടുപിറകെ. 

ദി ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്ത് 40 ലക്ഷത്തിലധികം തോക്കുകൾ പൊതുജനങ്ങൾ നിയമപരമായി കൈവശം വെക്കുന്നുണ്ട്. നിയമപരമായി രജിസ്റ്റർ ചെയ്ത തോക്കുകൾക്ക് പുറമെ, രാജ്യത്തൊട്ടാകെ ഏകദേശം 2,00,000 അനധികൃത തോക്കുകൾ പ്രചാരത്തിലുണ്ടെന്നാണ് കണക്കുകൾ. 

Content Highlights: Following the Bondi Beach terrorist attack, Australians are buying guns in record numbers. Find out how many licenses and firearms are being registered in Sydney and NSW.