വിവേചനം നീക്കി ബെര്‍ലിന്‍; സ്ത്രീകള്‍ക്കും ഇനി അര്‍ധനഗ്നരായി പൊതുനീന്തല്‍ക്കുളങ്ങളില്‍ ഇറങ്ങാം

പ്രതീകാത്മക ചിത്രം | ഫോട്ടോ: Getty Images
പ്രതീകാത്മക ചിത്രം | ഫോട്ടോ: Getty Images

ബെര്‍ലിന്‍: ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ ഇനിസ്ത്രീകള്‍ക്കുംഅര്‍ധനഗ്‌നരായിപൊതു നീന്തല്‍ക്കുളങ്ങളില്‍ ഇറങ്ങാം. വിവേചനത്തിനെതിരെ ഒരു യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഭരണകൂടം അനുമതി നല്‍കിയത്. പുതിയ നിയമമനുസരിച്ച് ലിംഗഭേദമന്യേ എല്ലാവര്‍ക്കും മേല്‍വസ്ത്രമില്ലാതെ നീന്തല്‍കുളങ്ങള്‍ ഉപയോഗിക്കാം.

പരാതിക്കാരിയായ യുവതിയോട് മാറുമറയ്ക്കാതെ നീന്തല്‍കുളത്തിലിറങ്ങാന്‍ കഴിയില്ലെന്നും തിരിച്ചുകയറണമെന്നും അധികൃതര്‍ പറഞ്ഞതാണ് പരാതിക്ക് ആധാരം. ഇത് വിവേചനമാണെന്നും മേല്‍വസ്ത്രം വേണ്ടെന്നു വയ്ക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചൂണ്ടിക്കാട്ടി യുവതി സെനറ്റ് ഓംബുഡ്സ്പേഴ്സണ് പരാതി നല്‍കുകയായിരുന്നു.

ഇതോടെയാണ് ഇത് വിവേചനമാണെന്നു വിലയിരുത്തി നിയമം പിന്‍വലിച്ചത്. ലിംഗഭേദമന്യെ എല്ലാവര്‍ക്കും തുല്യാവകാശം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അധികാരികള്‍ അറിയിച്ചു.

നേരത്തെ മേല്‍വസ്ത്രമില്ലാതെ സ്ത്രീകള്‍ കുളത്തിലിറങ്ങിയാല്‍ നീന്തല്‍കുളമുപയോഗിക്കുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കുക വരെ ചെയ്തിരുന്നു. പുതിയ നിയമം എന്നു മുതല്‍ പ്രാബല്യത്തിലെത്തുമെന്ന് വ്യക്തമല്ല


 

Content Highlights: berlin to allow women to swim topless in pools