ഒബാമയും ജെനിഫര്‍ അനിസ്റ്റണും പ്രണയബന്ധത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍

Jennifer Aniston and Barack Obama | Photo:  Stephen Lovekin/Getty Images/AFP and  Philip Davali/Ritzau Scanpix via AP
Jennifer Aniston and Barack Obama | Photo: Stephen Lovekin/Getty Images/AFP and Philip Davali/Ritzau Scanpix via AP

ന്യൂയോര്‍ക്ക്: മുന്‍ യു.എസ്. പ്രസിഡന്റ് ബറാക് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും തമ്മില്‍ പ്രണയബന്ധത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്രമാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലുമാണ് ഇവരുടെ ബന്ധത്തെപ്പറ്റിയുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. 

മുന്‍ യു.എസ്. പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ മരണാനന്തരച്ചടങ്ങുകളിലും ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങിലും മിഷേല്‍ ഒബാമ പങ്കെടുക്കാതിരുന്നത് വാര്‍ത്തയായിരുന്നു. ഒബാമയും മിഷേലും തമ്മിലുള്ള വിവാഹബന്ധത്തില്‍ വിള്ളല്‍വീണതായുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. 

ഇതിനിടയിലാണ് ഒബാമ-അനിസ്റ്റണ്‍ ബന്ധം ചര്‍ച്ചയായത്. ഒബാമയോ മിഷേലോ അനിസ്റ്റണോ വിഷയത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
 

Content Highlights: Barack Obama Jennifer Aniston dating rumors