രക്ഷിതാക്കള്‍ക്കൊപ്പം കിടന്ന ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വളർത്തുനായ കടിച്ചു കൊന്നു; സംഭവം യു.എസില്‍

വാഷിങ്ടൺ: ന്യൂയോർക്കിൽ ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ വീട്ടിലെ വളർത്തുനായ കടിച്ചു കൊന്നു. ലോങ് ഐലൻഡ് സിറ്റിയിലെ 12-ാം സ്ട്രീറ്റിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ദാരുണ സംഭവം നടന്നതെന്ന് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റിനെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
കുഞ്ഞ് അമ്മയ്ക്കും രണ്ടാനച്ഛനും ഇടയിൽ കട്ടിലിൽ ഉറങ്ങുകയായിരുന്നു. ഈ സമയം അക്രമസക്തനായ ജർമ്മൻ ഷെപ്പേർഡ്-പിറ്റ് ബുൾ മിക്സ് നായ കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് മാതാവ് മൊഴി നൽകിയതായി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. അനിമൽ കൺട്രോൾ വിഭാഗം നായയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തിൽ മാതാപിതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ഇതുവരെ ആർക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ല. അന്വേഷണം തുടരുകയാണ്.
Content Highlights: One-month-old dies in Queens after attack by family`s German Shepherd-Pit Bull mix.