കൊടുംഭീകരന്‍ പാകിസ്താനില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

പ്രതീകാത്മക ചിത്രം| ഫോട്ടോ: എ ഫ് പി
പ്രതീകാത്മക ചിത്രം| ഫോട്ടോ: എ ഫ് പി

അബോട്ടാബാദ് (പാകിസ്താന്‍):ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ തിരയുന്ന കൊടും ഭീകരനെ പാകിസ്താനില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഭീകര സംഘടനയായ തെഹ്‌റീക് ഉല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ഷെയ്ക് ജമീല്‍ ഉര്‍ റഹ്‌മാനെയാണ് അബോട്ടാബാദില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

കശ്മീര്‍ കേന്ദ്രീകരിച്ച് നിരവധി ഭീകരാക്രമണങ്ങള്‍ ഷെയക് ജമീല്‍ നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. പിന്നീട് പാകിസ്താനിലേക്ക് കടന്നു. 2022-ഒക്ടോബറില്‍ ആഭ്യന്തരമന്ത്രാലയം തീവ്രവാദിയായി മുദ്രകുത്തി. പാകിസ്താന്റെ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്‌ഐ യുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. 

ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന നിരവധി ഭീകരരാണ് കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ വെച്ച് കൊല്ലപ്പെട്ടത്. മുംബൈ ഭീകരാക്രമണത്തിലും പുല്‍വാമ ആക്രമണത്തിലും ഉള്‍പ്പെട്ടവര്‍ ഇക്കൂട്ടത്തിലുണ്ട്. ലക്ഷര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധം പുലര്‍ത്തുന്നവരാണ് മരിച്ചവരില്‍ കൂടുതല്‍ പേരും. 

Content Highlights: Another Most Wanted Terrorist Found Dead Under Mysterious Condition In Pakistan