അഫ്ഗാനിസ്താന്‍ ഭൂകമ്പം: മരണം 1400 കവിഞ്ഞു, 3000-ലേറെപ്പേര്‍ക്ക് പരിക്ക്

ഭൂകമ്പത്തില്‍ തകര്‍ന്ന വീടുകള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍| AP
ഭൂകമ്പത്തില്‍ തകര്‍ന്ന വീടുകള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍| AP

ജലാലാബാദ്: കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1400 കവിഞ്ഞെന്ന് താലിബാന്‍ ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. 3000-ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തടിയും ചെളിയുംകൊണ്ടുണ്ടാക്കിയ ദുര്‍ബലമായ വീടുകളും ഭൂകമ്പനേരത്ത് ആളുകള്‍ ഉറക്കത്തിലായിരുന്നു എന്നതും മരണസംഖ്യ ഉയരാന്‍ കാരണമായെന്ന് അഫ്ഗാനിസ്താനുവേണ്ടിയുള്ള യുഎന്‍ റെസിഡന്റ് കോഡിനേറ്റര്‍ ഇന്ദ്രിക രത്വാട്ടെ പറഞ്ഞു. 

രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അന്താരാഷ്ട്രസമൂഹം മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ചൊവ്വാഴ്ച 5.2 തീവ്രതയുള്ള ഭൂകമ്പമുണ്ടായി. 

ഞായറാഴ്ച രാത്രി 11.47-ഓടെയാണ് ഭൂകമ്പമാപിനിയില്‍ ആറ് തീവ്രതരേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ജലാലാബാദിന് 27 കിലോമീറ്റര്‍ കിഴക്ക്-വടക്കുകിഴക്കായി എട്ടുകിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം.

Content Highlights: Afghanistan Earthquake: 1400+ Dead