എം.സി.ഡി.യിലേക്ക് അംഗങ്ങളെ നിയമിക്കാൻ ലെഫ്.ഗവര്‍ണർക്ക് ഡല്‍ഹിസർക്കാരിന്റെ അനുമതി വേണ്ട- സുപ്രീംകോടതി

ന്യൂഡല്‍ഹി: ലെഫ്റ്റനന്റ് ഗവര്‍ണറുമായുള്ള തര്‍ക്കത്തില്‍ ഡല്‍ഹിയിലെ എഎപി സര്‍ക്കാരിന് കനത്ത തിരിച്ചടിയായി സുപ്രീംകോടതി വിധി. ഡല്‍ഹി സര്‍ക്കാരിന്റെ സഹായമോ ഉപദേശമോ ഇല്ലാതെതന്നെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് അല്‍ഡര്‍മാരെ (ലെഫ്.ഗവര്‍ണര്‍ നിയമിക്കുന്ന അംഗം) നിയമിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് ആക്ട് നിയമപരമായ അധികാരമാണ്. ഒരു എക്സിക്യൂട്ടീവ് അധികാരമല്ല, അതിനാല്‍ ഗവര്‍ണര്‍ ഡല്‍ഹി സര്‍ക്കാരിന്റെ സഹായവും ഉപദേശവും അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ സക്സേനയുടെ നിയമനങ്ങളെ ചോദ്യംചെയ്ത് ആം ആദ്മി പാര്‍ട്ടി (എഎപി) സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 10 അല്‍ഡര്‍മാരെ ലെഫ്.ഗവര്‍ണര്‍ വി.കെ.സക്സേന നിയമിച്ചത്. ഡല്‍ഹി സര്‍ക്കാരിന്റെ ഉപദേശം സ്വീകരിക്കാതെയായിരുന്നു ഈ നിയമനം. ഈ പത്ത് പേരും ബിജെപി അംഗങ്ങളായിരുന്നു.
Content Highlights: Setback for AAP govt as SC upholds Delhi L-Gs right to appoint aldermen to MCD