വീണ്ടുമൊരു യുദ്ധത്തിന്റെ ആരംഭമോ, സിറിയ വീണ്ടും പുകയുമ്പോള്‍ അസദിനെ ആര് രക്ഷിക്കും?

അലപ്പോയിൽ വിമതർ പ്രവേശിച്ചതിന് പിന്നാലെ സർക്കാർ സേനയുമായുള്ള യുദ്ധത്തിനിടെ തീവെച്ച കാറുകൾ | Photo : Omar HAJ KADOUR / AFP
അലപ്പോയിൽ വിമതർ പ്രവേശിച്ചതിന് പിന്നാലെ സർക്കാർ സേനയുമായുള്ള യുദ്ധത്തിനിടെ തീവെച്ച കാറുകൾ | Photo : Omar HAJ KADOUR / AFP

സിറിയ വീണ്ടും പുകയുന്നു! ഒരിടവേളയ്ക്ക് ശേഷം വീണ്ടും വെടിയൊച്ച മുഴങ്ങുകയാണ്. 2011 മുതല്‍ ആഭ്യന്തരകലാപത്തിന്റെ പിടിയിലുള്ള സിറിയയില്‍ ഏതാനും ദിവസമായി സൈന്യവും വിമതരും തമ്മില്‍ അതിരൂക്ഷ പോരാട്ടമാണ് നടക്കുന്നത്. ടര്‍ക്കിഷ് സായുധസംഘങ്ങളുടെ പിന്തുണയോടെ സുന്നി സായുധസംഘമായ ഹയാത് തഹ്‌രീര്‍ അല്‍ ഷാമിന്റെ (എച്ച്.ടി.എസ്.) നേതൃത്വത്തിലാണ് ബാഷര്‍ അല്‍അസദിന്റെ സര്‍ക്കാരിനെതിരേ പോരാട്ടം നടക്കുന്നത്. സര്‍ക്കാര്‍ അധീനതയിലുള്ള വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഇഡ്‌ലിബില്‍ ദിവസങ്ങളായി ഇരുവിഭാഗവും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുകയാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ അലെപ്പോയില്‍ വിമതര്‍ തങ്ങളുടെ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. തലസ്ഥാന നഗരമായ ഡമാസ്‌കസിന് 350 കിലോമീറ്റര്‍ വടക്കാണ് അലെപ്പോ. 2012-ല്‍ അലെപ്പോയുടെ പകുതി വിമതര്‍ പിടിച്ചെടുത്തുവെങ്കിലും നാല് വര്‍ഷത്തിന് ശേഷം റഷ്യയുടെ പിന്തുണയോടെ സിറിയന്‍ സര്‍ക്കാര്‍ അലെപ്പോ തിരിച്ചുപിടിച്ചിരുന്നു. അവിടേയ്ക്കാണ് വിമതര്‍ കടന്നുകയറിയിരിക്കുന്നത്. 2016-ല്‍ സൈന്യം നഗരം തിരിച്ചുപിടിച്ചശേഷം ആദ്യമായാണ് വിമതര്‍ അലെപ്പോ നഗരത്തില്‍ പ്രവേശിക്കുന്നത്.

സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അലെപ്പോ നഗരത്തില്‍ എച്ച്.ടി.എസിന്റെ നേതൃത്വത്തിലുള്ള വിമതരുടെ സാന്നിധ്യം സിറിയന്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിന്റെ വലിയൊരു ഭാഗം വിമതര്‍ കൈയടക്കിയെന്നാണ് സൈന്യം പറയുന്നത്. ഏറ്റുമുട്ടലില്‍ ഒട്ടേറെ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടുവെന്നും സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. അലെപ്പോ നഗരത്തിന്റെ ഭൂരിഭാഗവും പിടിച്ചെടുത്ത വിമതര്‍ സമീപ പ്രവിശ്യകളിലേക്കും ആക്രമണം വ്യാപിപ്പിച്ചു. സിറിയയുടെ വടക്കുപടിഞ്ഞാറുള്ള ഇഡ്‌ലിബ് മേഖലയുടെ ഭാഗങ്ങളുടെയും അലെപ്പോയുടെ ഭാഗങ്ങളുടെയും ഹമ, ലടാകിയ എന്നീ പ്രവിശ്യകളുടെയും നിയന്ത്രണം എച്ച്.ടി.എസിന്റെ കൈയിലാണ്. വിമതരും സിറിയന്‍ സൈന്യവും തമ്മില്‍ ഇവിടെ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. ഇതോടെ സിറിയ വീണ്ടും അതിരൂക്ഷമായ ആഭ്യന്തരയുദ്ധത്തിലേക്ക് പോകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അങ്ങനെ വന്നാല്‍ വിമതരെ അടിച്ചമര്‍ത്താന്‍ ബാഷര്‍ അല്‍അസദിന് സാധിക്കുമോ? റഷ്യയ്ക്കും ഇറാനും എത്രത്തോളം അവരെ പിന്തുണയ്ക്കാനാകും ?

Content Highlights: Whats Happening in Syria after rebels seizing parts of Aleppo

Continue reading