ഡ്രീം11 മുതല്‍ ഓണ്‍ലൈൻ റമ്മിവരെ, പൂട്ടിക്കെട്ടി ഓണ്‍ലൈൻ ചൂതാട്ടം; നികുതി മാത്രം കുറയുക 20000 കോടി

#അജ്നാസ് നാസർ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഓണ്‍ലൈന്‍ വാതുവെപ്പും ചൂതാട്ടങ്ങളും നിരോധിക്കാനുള്ള ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയതിനു പിന്നാലെ പണം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നടത്തിയിരുന്ന കമ്പനികള്‍ പ്രവര്‍ത്തം അവസാനിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്. ഡ്രീം 11 സര്‍ക്കിള്‍, മൈ 11 സര്‍ക്കിള്‍, വിന്‍സോ, സുപ്പി, പോകര്‍ബാസി തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പണം ഉപയോഗിച്ചുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുന്നതായി ഡ്രീം ഇലവന്റെ ഉടമകളായ പ്ലേ ഗെയിംസ് 24X7 അറിയിച്ചു. വെള്ളിയാഴ്ചയാണ് ഓണ്‍ലൈന്‍ വാതുവെപ്പ് നിരോധന നിയമം പ്രാബല്യത്തില്‍ വന്നത്. പലപ്പോഴായി പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടും നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് വളര്‍ന്നു പന്തലിച്ച ഇന്ത്യയുടെ ഓണ്‍ലൈന്‍ മണി ഗെയിം ഇന്‍ഡസ്ട്രിക്കാണ് ഇതോടെ പൂട്ടുവീഴുന്നത്. പല സംസ്ഥാനങ്ങളും ഇവയെ നേരത്തെ തന്നെ നിരോധിച്ചിരുന്നുവെങ്കിലും രാജ്യത്ത് ഏകീകൃത നിയമമില്ലാതിരുന്നതിനാല്‍ ഇവ പ്രവര്‍ത്തനം തുടരുകയായിരുന്നു. 

ആത്മഹത്യകള്‍, കള്ളപ്പണം വെളുപ്പിക്കല്‍

Content Highlights: the online gaming bill 2025 online gaming ban

Continue reading