ഇത്തവണ ആഞ്ചലോസ്; 'സത്യം വിളിച്ചുപറയുന്ന' സുധാകരന്‍ സംശയനിഴലിലാക്കുന്നത് പാര്‍ട്ടി അന്വേഷണങ്ങളെയും

#പി.മുരളീധരന്‍
1.ടി.ജെ ആഞ്ചലോസ്‌ 2. ജി സുധാകരന്‍/Mathrubhumi archives
1.ടി.ജെ ആഞ്ചലോസ്‌ 2. ജി സുധാകരന്‍/Mathrubhumi archives

മുന്‍ എം.പിയും തീപ്പൊരി നേതാവുമായിരുന്ന ടി.ജെ.ആഞ്ചലോസിനെ സി.പി.എമ്മില്‍ നിന്നും പുറത്താക്കിയത് കള്ള റിപ്പോര്‍ട്ട് ഉപയോഗിച്ചാണെന്ന ജി സുധാകരന്റെ തുറന്നുപറച്ചില്‍ വിവിധ വിവാദങ്ങളില്‍ ഉലയുന്ന പാര്‍ട്ടിക്ക് മറ്റൊരു ആഘാതമാകുന്നു. കള്ള റിപ്പോര്‍ട്ടുണ്ടാക്കിയാണ് ആഞ്ചലോസിനെ പുറത്താക്കിയതെന്ന് സുധാകരനെപ്പോലൊരു മുതിര്‍ന്ന നേതാവ് പറയുമ്പോള്‍ അച്ചടക്ക നടപടിക്കു മുന്നോടിയായി തയ്യാറാക്കുന്ന ഇത്തരം അന്വേഷണ റിപ്പോര്‍ട്ടുകളും സംശയത്തിന്റെ നിഴലിലാവുകയാണ്. തീര്‍ച്ചയായും 2021-ല്‍ തന്നെ പരസ്യമായി ശാസിച്ച പാര്‍ട്ടി നടപടിയും അദ്ദേഹത്തിന്റെ മനസ്സിലുണ്ടാവണം. ആഞ്ചലോസിനെ പുറത്താക്കിയത് അക്കാലത്ത് കോളിളക്കമുണ്ടാക്കിയിരുന്നു.

Content Highlights: t j anjalose political analysis story

Continue reading